എന്‍ പ്രഭാകരന്‍ ദുബായ് : തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്കു തിരിച്ചടി നല്കിക്കൊണ്ട്, ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങളി...
എന്‍ പ്രഭാകരന്‍
ദുബായ് : തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച അമേരിക്കയ്ക്കു തിരിച്ചടി നല്കിക്കൊണ്ട്, ഖത്തറിലെയും ഇറാഖിലെയും യുഎസ് താവളങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഖത്തറിലെ അമേരിക്കന്‍ താവളത്തില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇറാഖിലെയും ഖത്തറിലെയും യുഎസ് താവളങ്ങള്‍ ലക്ഷ്യമിട്ട് 'വിജയപ്രഖ്യാപനം' എന്ന പേരില്‍ മിസൈല്‍ കാമ്പയിന്‍ ആരംഭിച്ചതായി ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലെ അല്‍ ഉദെയ്ദ് എയര്‍ ബേസിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തിങ്കളാഴ്ച 10 മിസൈലുകള്‍ തൊടുത്തതായി തസ്‌നിം റിപ്പോര്‍ട്ടു ചെയ്യുന്നു. അതിനിടെ, ദോഹയില്‍ കൂടുതല്‍ സ്ഫോടനങ്ങള്‍ കേള്‍ക്കുകയും ബഹ്റൈനില്‍ സൈറണുകള്‍ മുഴങ്ങുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ഉദെയ്ദ് എയര്‍ ബേസ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് താവളമാണ്. ഏകദേശം 10,000 സൈനികരെ ഉള്‍ക്കൊള്ളുന്ന സെന്റ്‌കോമിന്റെ ഫോര്‍വേഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സായി ഇത് പ്രവര്‍ത്തിക്കുന്നു.
ആക്രമണ ഭീഷണി വന്നയുടന്‍ ഖത്തര്‍ വ്യോമപാത താല്‍ക്കാലികമായി അടച്ചിരുന്നു. താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിപ്പില്‍ പറഞ്ഞിരുന്നു. ഖത്തറിനു പിന്നാലെ ബഹ്‌റൈനും വ്യോമാതിര്‍ത്തി അടച്ചു.
![]() | |
അല്‍ ഉദെയ്ദ് എയര്‍ ബേസ് ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ എത്തുന്നു |
മിഡില്‍ ഈസ്റ്റിലെ എല്ലാ എയര്‍ ഓപ്പറേഷനുകള്‍ക്കുമുള്ള യുഎസ് സെന്റര്‍കോമിന്റെ ആസ്ഥാനം ഖത്തറിലാണ്. ഇവിടെ ബ്രിട്ടീഷ് സൈനികരുമുണ്ട്. ഏകദേശം 40,000 സൈനികരാണ് മിഡില്‍ ഈസ്റ്റില്‍ യുഎസിനുള്ളത്.
മേഖലയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ കുറഞ്ഞത് 19 പ്രദേശങ്ങളില്‍ യുഎസ് സൈനിക താവളങ്ങളോ കേന്ദ്രങ്ങളോ ഉണ്ട്.ഇറാന്റെ മറ്റൊരു പ്രധാന ലക്ഷ്യം ബഹ്‌റൈനിലെ മിന സല്‍മാനിലുള്ള യുഎസ് നേവിയുടെ അഞ്ചാമത്തെ ഫ്ലീറ്റ് ആസ്ഥാനമാണെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ട്.
ഗള്‍ഫ് മേഖലയിലും പരിസരങ്ങളിലും അമേരിക്കയ്ക്ക് അഞ്ച് വ്യോമസേനാ വിഭാഗങ്ങളുണ്ട്. രണ്ടെണ്ണം കുവൈറ്റിലും ഒന്ന് വീതം യുഎഇയിലും സൗദി അറേബ്യയിലും. ഇവയില്‍ എ15, എ16 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണുകളുമുണ്ട്.
ഖത്തര്‍ ആസ്ഥാനമായുള്ള അഞ്ചാമത്തെ എയര്‍ഫോഴ്‌സ് എക്‌സ്‌പെഡിഷണറി വിഭാഗത്തിന് ആക്രമണ ശേഷിയില്ല. എന്നാല്‍ മേഖലയിലെ എയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ക്ക് വിപുലമായ ഇന്റലിജന്‍സും ഇന്‍പുട്ടും എയര്‍ റീഫ്യൂലിംഗ് സൗകര്യവും നല്‍കുന്നു. പ്രത്യാക്രമണ ശേഷിയില്ലാത്ത കേന്ദ്രം തന്നെ ആദ്യം ഇറാന്‍ ആക്രമണത്തിനു തിരഞ്ഞെടുത്തത് അമേരിക്കയ്ക്കു വലിയ നാശം നല്കുക എന്ന ലക്ഷ്യത്തോടെയാണ്.
കഴിഞ്ഞ 18 മാസമായി ഖത്തറില്‍ അധിക മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക ഒരുക്കിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ അമേരിക്ക നേരത്തേ പദ്ധതിയിട്ടിരുന്നു എന്ന സൂചനയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്.
അറേബ്യന്‍ ഗള്‍ഫിലെ ബഹ്‌റൈനിലാണ് അമേരിക്കയുടെ ശക്തമായ അഞ്ചാമത്തെ കപ്പല്‍പ്പടയുടെ ആസ്ഥാനം. കാള്‍ വിന്‍സണ്‍ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന് സ്വന്തമായി എയര്‍ വിംഗുകളും അകമ്പടി കപ്പലുകളുടെ ഒരു ശ്രേണിയുമുണ്ട്. അറബിക്കടലില്‍ യെമന്‍ തീരത്ത് ആഴത്തിലുള്ള ഉള്‍നാടന്‍ ലക്ഷ്യങ്ങളെ ആക്രമിക്കാനും കാള്‍ വിന്‍സണ്‍ കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന കഴിയും.
യുഎസിനു പിന്നാലെ ഫോര്‍ഡോ ആണവ കേന്ദ്രം ഇസ്രായേലും ആക്രമിച്ചു, ലക്ഷ്യം കേന്ദ്രത്തിന്റെ സമ്പൂര്‍ണ നാശം
ഫോര്‍ഡോയില്‍ അമേരിക്ക വീണ്ടും ബോംബിടുമോ? ആണവ കേന്ദ്രം തകര്‍ത്തെന്ന് ട്രംപ്, നാശം ഉപരിതലത്തില്‍ മാത്രമെന്ന് ഇറാന്‍
ഇറാന്‍ എങ്ങനെ പ്രതികരിക്കും, ലോകം ഉറ്റുനോക്കുന്നു, ഗള്‍ഫിലെ യു എസ് താവളങ്ങളിലും ആക്രമണ സാദ്ധ്യത
ഇറാന്റെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ നിലയങ്ങളില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു
ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു, ആയുധ ശേഖരം കുറയുന്നു, അമേരിക്ക ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും
വെസ്റ്റ്ബാങ്കില്‍ പാലസ്തീന്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് സൈനിക ബാരക്ക് ആക്കി ഇസ്രായേല്‍, ഇറാനിലെ ഖോണ്ടാബ് ഘനജല ഗവേഷണ കേന്ദ്രത്തിലെ റിയാക്ടര്‍ തകര്‍ത്തു
ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്‍
Summary: Iran launched missile attacks on US bases in Qatar and Iraq in response to the US attack on its nuclear facilities. Various news agencies report that several explosions were heard at the American base in Qatar. It is known that a missile hit the US base in Iraq.
COMMENTS