Iran's Joint Chiefs of Staff, Maj. Gen. Ali Shademani, was killed by Israel two days before his appointment
![]() |
മേജര്‍ ജനറല്‍ അലി ഷാഡെമാനി |
എന്‍ പ്രഭാകരന്‍
ദുബായ് : ഇറാനില്‍ പുതുതായി ചുമതലയേറ്റ സൈനിക മേധാവി മേജര്‍ ജനറല്‍ അലി ഷാഡെമാനിയേയും ഇസ്രായേല്‍ വധിച്ചു. തന്റെ മുന്‍ഗാമിയായ ഘോലാം അലി റാഷിദ് വെള്ളിയാഴ്ച കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മേജര്‍ ജനറല്‍ അലി നിയമിതനായത്.
ഖതം അല്‍-അന്‍ബിയ ആസ്ഥാന കമാന്‍ഡര്‍ മേജര്‍ ജനറല്‍ അലി ഷാഡെമാനി ഇറാന്റെ 'യുദ്ധകാല ചീഫ് ഒഫ് സ്റ്റാഫും ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറുമാണ്. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളുമാണ്.
ഖതം അല്‍-അന്‍ബിയ ഇറാനിയന്‍ സായുധ സേനയുടെ ഏകീകൃത കമാന്‍ഡന്റ് ആസ്ഥാനമാണ്. ഇറാനിയന്‍ സേനയ്ക്കുള്ളില്‍ സംയുക്ത സൈനിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് ഈ വിഭാഗത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇറാന്റെ പുതിയ ഖതം അല്‍-അന്‍ബിയ ആസ്ഥാന കമാന്‍ഡറായി നിയമിതനാകുന്നതിന് മുമ്പ്, ഷാഡെമാനി അടിയന്തര ദേശീയ പ്രതിരോധ പ്രവര്‍ത്തന വിഭാഗത്തിന്റെ ഡെപ്യൂട്ടി മേധാവിയും സൈനിക പ്രവര്‍ത്തനങ്ങളുടെ മേധാവിയുമായിരുന്നു.
![]() |
ഇസ്രായേല്‍ പിന്തുടരുമെന്ന ഭയം നിമിത്തം ഇറാനിയന്‍ സൈനിക തലവന്മാരും നേതാക്കളുമെല്ലാം ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നില്ല. ട്രാക് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് ഈ മുന്‍കരുതല്‍. പക്ഷേ, അതെല്ലാം വിഗണിച്ച് ഇസ്രായേല്‍ ഇറാനില്‍ കടന്നാക്രമണം തുടരുക തന്നെയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ള ഇറാനിയന്‍ കമാന്‍ഡര്‍മാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ മൊസാദും ഐഡിഎഫും അവരുടെ മൊബൈല്‍ ഫോണുകള്‍ വ്യാപകമായി ട്രാക് ചെയ്തിരുന്നു. ഇപ്പോള്‍ ഫോണുകള്‍ ഒഴിവാക്കി, കഴിയുന്നത്ര പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാതെ ഒളിച്ചു നടന്നിട്ടും ഇറാനിലെ ഉന്നതര്‍ ഓരോരുത്തരായി കൊല്ലപ്പെടുന്നത് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാക്കിയിരിക്കുകയാണ്. ഐഡിഎഫും മൊസാദും തങ്ങള്‍ക്കു പിന്നാലെയുണ്ടെന്ന ഭയത്തിലാണ് ഇറാനിലെ മിക്കവാറും എല്ലാ സൈനിക കമാന്‍ഡര്‍മാരും ഉന്നത നേതാക്കളും.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ കമാന്‍ഡര്‍ മേജര്‍-ജനറല്‍. ഹുസൈന്‍ സലാമിയും ഇറാനിയന്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഗേരിയും വെള്ളിയാഴ്ച ആക്രമണം ആരംഭിച്ച വേളയില്‍ തന്നെ കൊല്ലപ്പെട്ടിരുന്നു.ഐആര്‍ജിസി എയര്‍ഫോഴ്സ് കമാന്‍ഡര്‍ അമീര്‍ അലി ഹാജിസാദെയും മറ്റ് മുതിര്‍ന്ന ഐആര്‍ജിസി വ്യോമസേന ഉദ്യോഗസ്ഥരും വെള്ളിയാഴ്ച ഭൂഗര്‍ഭ കമാന്‍ഡ് സെന്ററില്‍ കൊല്ലപ്പെട്ടു. ഏരിയല്‍ കമാന്‍ഡ് മേധാവി ദാവൂദ് ഷെയ്ഖിയാനും കൊല്ലപ്പെട്ടിരുന്നു. ഐആര്‍ജിസി ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ എസ്മയില്‍ ഖാനി ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെയും ഇസ്രായേല്‍ വധിച്ചു.
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്‍
Summary: Iran's Joint Chiefs of Staff, Maj. Gen. Ali Shademani, was killed by Israel two days before his appointment. Iranian military chiefs and leaders no longer use mobile phones for fear of being followed by Israel.
COMMENTS