Clash enters second week, Iran won't budge, Israel miscalculates, weapons stockpile dwindles, and things will get messy if America doesn't intervene
എന്‍ പ്രഭാകരന്‍
ദുബായ് : യുക്രെയിനുമായി യുദ്ധത്തിനു പോയ റഷ്യ പെട്ടുപോയതു പോലെ ഇറാനെ ആക്രമിച്ച ഇസ്രായേലിന് ചുവടു പിഴയ്ക്കുന്നതായി നിരീക്ഷകര്‍. ആക്രമണം രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി ഇറാനില്‍ നിന്നു മിസൈലുകളുടെയും ഡ്രോണുകളുടെയും രൂപത്തില്‍ വന്നുകൊണ്ടിരിക്കുന്നതാണ് ഇസ്രായേലിനെ വലയ്ക്കുന്നത്. തങ്ങളുടെ അയണ്‍ ഡോണും ഡേവിഡ് സ്ലിംഗും ചേര്‍ന്ന് ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുമെന്നായിരുന്നു ഇസ്രായേല്‍ കണക്കുകൂട്ടിയിരുന്നത്.
ഇറാന്‍ സൂപ്പര്‍ സോണിക് മിസൈലുകളും ക്‌ളസ്റ്റര്‍ ബോംബുമൊക്കെ തൊടുക്കുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടിയിരുന്നില്ല. അല്ലെങ്കില്‍ ഇറാനെ വിലകുറച്ചു കണ്ടു. അതിന്റെ വില കൊടുക്കുകയാണ് ഇപ്പോള്‍ ഇസ്രായേല്‍. ഇറാനില്‍ നിന്ന് ഹൈപ്പര്‍ സോണിക് മിസൈലുകള്‍ വരുമ്പോള്‍ ഒരു രാത്രിയില്‍ പ്രതിരോധിച്ചു നില്‍ക്കാന്‍ ഇസ്രയേലിനു ചെലവ് 285 ദശലക്ഷം ഡോളറാണ്.
ഇറാനില്‍ ആദ്യ ദിവസത്തെ ആക്രമണം മാത്രമാണ് ഇസ്രായേലിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തത്. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ കമാന്‍ഡര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയുമെല്ലാം വകവരുത്തി.
ജൂണ്‍ 13 ന് ആരംഭിച്ച ആക്രമണ പദ്ധതി വിജയിക്കണമെങ്കില്‍ മാസങ്ങള്‍ തന്നെ വേണ്ടിവന്നേക്കാമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഇറാന്റെ ഭീഷണി ഇല്ലാതാക്കാന്‍ ഇസ്രായേല്‍ ഒരു 'നീണ്ട' പോരാട്ടത്തിനു തയ്യാറാവണമെന്ന് ഇസ്രായേലിന്റെ ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്നു ട്രംപ് പറഞ്ഞതും ഇസ്രായേലിനെ വിഷമവൃത്തത്തിലാക്കുന്നു. ആക്രമണം നിറുത്താതെ ഒരു ചര്‍ച്ചയുമില്ലെന്ന നിലപാടില്‍ ഇറാന്‍ നില്ക്കുന്നതും ഫലത്തില്‍ ഇസ്രായേലിനെ ഊരാക്കുടുക്കിലാക്കുകയാണ്.
ഇസ്രായേലിന്റെ പക്കല്‍ ആരോ മിസൈല്‍ ഇന്റര്‍സെപ്റ്ററുകളുടെ ശേഖരം അതിവേഗം തീരുകയാണെന്നു റിപ്പോര്‍ട്ടുകള്‍ വന്നത് മൂന്നു ദിവസം മുമ്പാണ്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ നേരിടാന്‍ ആരോ മിസൈലുകള്‍ കൂടുതലായി വേണ്ടിവരുന്നു. ഇസ്രായേലിന്റെ ആരോ മിസൈല്‍ ശേഖരം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
സംഘര്‍ഷം ആറാം ദിവസത്തിലെത്തിയപ്പോള്‍ ഇറാന്‍ 400-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തിരുന്നു. ഇറാന്റെ പക്കല്‍ കുറഞ്ഞത് രണ്ടായിരം ബാലിസ്റ്റിക് മിസൈലുകളെങ്കിലും ഉണ്ടാകുമെന്നാണ് കണക്ക്.
അയണ്‍ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ, പാട്രിയറ്റ്സ്, താഡ് തുടങ്ങിയ യുഎസ് വിതരണ സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന മള്‍ട്ടി-ലേയേര്‍ഡ് മിസൈല്‍ പ്രതിരോധ ശൃംഖല ഉപയോഗിച്ച് ഇസ്രായേല്‍ ഇവയില്‍ ഭൂരിഭാഗവും തടഞ്ഞു. പക്ഷേ, ഇതിനെയെല്ലാം വെട്ടിച്ചു ചില മിസൈസുകള്‍ ഇസ്രായേലില്‍ പതിക്കുകയും അവ വന്‍ നാശമുണ്ടാക്കുകയും ചെയ്തു.
നിത്യവും ഇറാനിയന്‍ മിസൈലുകളെ ചെറുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനപ്പുറം അതിന്റെ സാമ്പത്തിക ബാദ്ധ്യത താങ്ങാവുന്നതിനുമപ്പുറമാണ്. 'യുഎസിനും ഇസ്രായേലികള്‍ക്കും നിത്യവും മിസൈലുകള്‍ പ്രതിരോധിക്കുന്നത് തുടരാനാവില്ല,'' സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ മിസൈല്‍ ഡിഫന്‍സ് പ്രോജക്ടിന്റെ ഡയറക്ടര്‍ ടോം കാരക്കോ പറഞ്ഞു. എത്രയും പെട്ടെന്ന് ഏറ്റുമുട്ടല്‍ ലക്ഷ്യം കണ്ട് അവസാനിപ്പിച്ചില്ലെങ്കില്‍ അതു വലിയ നഷ്ടക്കച്ചവടത്തിലേക്കു പോകുമെന്നാണ് അഅദ്ദേഹം പറയുന്നത്.
ഇസ്രായേലിന്റെ ആയുധ ശേഖരം കുറയുന്നത് അമേരിക്കയ്ക്കും ചെലവുണ്ടാക്കുന്നു. ഇസ്രായേലിലേക്കു പോകുന്ന മിസൈലുകള്‍ അമേരിക്കന്‍ യുദ്ധക്കപ്പലുകളും സമീപത്തെ യുഎസ് താവളങ്ങളിലെ മിസൈല്‍ പ്രതിരോധ സംവിധാനവും ചേര്‍ന്നു തടയുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് ഇസ്രായേലില്‍ നാശത്തിന്റെ തോത് ഇത്രയെങ്കിലും കുറഞ്ഞിരിക്കുന്നത്.
യു.എസ്. നേവി ഡിസ്‌ട്രോയറുകള്‍ ഈ മേഖലയിലെ ഇന്റര്‍സെപ്റ്റ് ഓപ്പറേഷനുകളില്‍ വ്യാപകമായി പങ്കുചേരുന്നുണ്ട്. ഇത് ഇസ്രായേലിന്റെ അമിത ജോലിഭാരം കുറയ്ക്കുന്നുണ്ട്.
ലെബനനിലും വെസ്റ്റ് ബാങ്കിലും ഗാസയിലും ഇറാന്‍ വളര്‍ത്തിയിരുന്ന നിഴല്‍ സംഘടനകളെ നിലംപരിശാക്കിയതുകൊണ്ട് ഇറാന്റെ ശക്തി ചോര്‍ന്നുവെന്ന് ഇസ്രായേല്‍ കണക്കുകൂട്ടി. പക്ഷേ, തങ്ങളുടെ എത്രയോ ഇരട്ടി വലുപ്പമുള്ള വിശാലമായൊരു രാജ്യത്തെയാണ് നേരിടുന്നതെന്ന് ഇസ്രയേല്‍ ഓര്‍ത്തില്ല. ഇറാനെ രഹസ്യമായി സഹായിക്കാന്‍ ചൈനയും ക്ഷീണിതമെങ്കിലും റഷ്യയുമുണ്ടെന്നതും ഇസ്രായേലും അമേരിക്കയും മനസ്സിലാക്കിയതുമില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം വെളിവാക്കുന്നത്. 1980 കളില്‍ സദ്ദാം ഹുസൈന്റെ ഇറാഖിനെതിരെ നീണ്ട യുദ്ധം ചെയ്തതിന്റെ അനുഭവ പാഠവും ഇറാനുണ്ട്.
ഇറാനിലെ മതഭരണകൂടത്തെ അട്ടിമറിക്കുകയും എളുപ്പമല്ല. പരമോന്നത നേതാവ് ഖമേനിയുടെ വേണ്ടപ്പെട്ട പലരെയും വകവരുത്തിയെങ്കിലും ഇറാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള തമ്മിലടി ഖമേനിക്കും കൂട്ടര്‍ക്കും ഗുണമാണ്. ഇറാന്റെ ഭരണം ആന്തരികമായി ദുര്‍ബലമാണെന്നും വിമതര്‍ക്ക് ഭരണത്തെ അട്ടിമറിക്കാമെന്നും ചിലര്‍ വിശ്വസിക്കുന്നു. പേര്‍ഷ്യന്‍ ദേശീയവാദികളോ രാജവാഴ്ചക്കാരോ ആയ ഗ്രൂപ്പുകള്‍ക്ക് വേണ്ടത്ര ശക്തിയില്ല.
ഇറാനിലെ ന്യൂനപക്ഷങ്ങളായ കുര്‍ദുകള്‍, ബലൂച്, അസെറിസ്, അറബികള്‍ തുടങ്ങിയവര്‍ക്ക് ഒത്തൊരുമയില്ലാത്തതും ഒരു അട്ടിമറിക്കു തടസ്സമാണ്. ഈ അനൈക്യം ഭരണകൂടം മുതലെടുക്കുകയാണ്. ഒരു ഏകീകൃത പ്രതിപക്ഷം ഇറാനില്‍ ഇല്ലെന്നതാണ് സത്യം. പിന്നെ എതിര്‍ശബ്ദങ്ങളെ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ചെറിയ തെറ്റുകള്‍ക്കു പോലും വധശിക്ഷയാണ് സര്‍ക്കാരിന്റെ എതിരാളികളെ കാത്തിരിക്കുന്നത്.
ഇറാനുമായുള്ള ഇസ്രായേലിന്റെ ആദ്യ ദിവസങ്ങളിലെ യുദ്ധം വന്‍ വിജയമായിരുന്നു എന്നതില്‍ സംശയമില്ല. ഇറാന്‍ ഞെട്ടിപ്പോയെന്നു തന്നെ പറയാം. ഇറാന്റെ വ്യോമ പ്രതിരോധം ഒന്നുമല്ലെന്നു തെളിഞ്ഞു. ഇറാന്റെ ആകാശത്ത് ഇസ്രായേല്‍ അതിവേഗം മേധാവിത്വം നേടി. ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ പല ലോഞ്ചറുകളും ഇസ്രായേല്‍ തകര്‍ത്തു.
നേരത്തേ പറഞ്ഞതുപോലെ ഇറാന്‍ അതിവിശാലമായൊരു രാജ്യമായതിനാല്‍ അതിന്റെ ഓരോ മുക്കിലും മൂലയിലും ചെന്ന് ഓരോന്നും തകര്‍ക്കുക എളുപ്പമല്ല. അതിനാലാണ് ഇപ്പോഴും അവര്‍ ഇസ്രായേലിന്റെ വ്യോമ പ്രതിരോധത്തെ മറികടക്കുന്നത്. ഇറാനില്‍ നിന്ന് ഓരോ മിസൈലും വരുമ്പോള്‍ ഇസ്രായേലിന്റെ പ്രതിരോധ മിസൈല്‍ ശേഖരം അതിവേഗം കുറയുകയാണ്.
തങ്ങളുടെ കൈപ്പിടിയിലുള്ള ഗാസയില്‍ പോലും 600 ദിവസത്തിലധികം അധ്വാനിച്ചിട്ടും ഇസ്രായേലിനു പൂര്‍ണ വിജയം നേടാനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഗാസയില്‍, ഐഡിഎഫിന്റെ ഒന്നിലധികം ഡിവിഷനുകള്‍ യുദ്ധമുഖത്താണ്. എന്നിട്ടും ഹമാസിനെ പൂര്‍ണമായി പരാജയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ലെബനനില്‍, ഹിസ്ബുള്ളയുമായി ഒരു വെടിനിര്‍ത്തല്‍ കരാറിന് സമമായ അവസ്ഥയാണ്. അവിടെ ഇപ്പോഴും ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ തുടരുന്നു.
![]() |
നതാന്‍സ് സമ്പുഷ്ടീകരണ കേന്ദ്രം, ടെഹ്റാനിനടുത്തുള്ള സെന്‍ട്രിഫ്യൂജ് വര്‍ക്ക്ഷോപ്പുകള്‍, ഇസ്ഫഹാനിലെ ലബോറട്ടറികള്‍ എന്നിവയുള്‍പ്പെടെ മറ്റ് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. അപ്പോഴും ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് അതിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാന്‍ കഴിയുമോ എന്നതാണ് വലിയ ചോദ്യം.
50 വര്‍ഷം പഴക്കമുള്ള ഇറാനിയന്‍ വിമാനങ്ങള്‍ക്കുമേല്‍ ബോംബിട്ട് ഊര്‍ജവും പണവും ചെലവഴിക്കുന്നത് എന്തിനെന്ന ചോദ്യവും യുദ്ധകാര്യ വിദഗ്ദ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഡസന്‍ കണക്കിന് ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നുവെന്ന് ഐഡിഎഫ് എല്ലാ ദിവസവും പറയുന്നു. ജൂണ്‍ 20 ന്, പടിഞ്ഞാറന്‍ ഇറാനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളില്‍ ഏകദേശം 15 ഐഎഎഫ് യുദ്ധവിമാനങ്ങള്‍ തുടര്‍ച്ചയായി ആക്രമണം നടത്തി. എന്നിട്ടും ഇസ്രായേലിലേക്കു മിസൈലുകളും ഡ്രോണുകളും ഇറാനില്‍ നിന്നു വന്നുകൊണ്ടിരിക്കുന്നു. ഡ്രോണുകള്‍ കൂടുതല്‍ അപകടകാരികളായിക്കൊണ്ടിരിക്കുന്നു. നിര്‍മ്മിക്കാന്‍ എളുപ്പമായതിനാല്‍ ഇറാന് അവ നിര്‍മ്മിക്കുന്നത് തുടരാന്‍ കഴിഞ്ഞേക്കും. അതിനര്‍ത്ഥം സംഘര്‍ഷം നീണ്ടേക്കാമെന്നുകൂടിയാണ്.
ഇറാന്‍ യുദ്ധം തുടക്കത്തില്‍ ഇസ്രായേല്‍ കരുതിയതു പോലെ എളുപ്പമായിരിക്കില്ലെന്നാണ് നാള്‍ക്കുനാള്‍ വെളിവാകുന്നത്. ഒരു കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കയ്ക്ക് ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഇസ്രായേലിനു നല്ലത്. അപ്പോഴും മറ്റൊരു മാനക്കേട് ബാക്കിയാവും. ഇസ്രായേല്‍ ഒരു യുദ്ധം ആരംഭിച്ച് അത് അവസാനിപ്പിക്കാന്‍ അമേരിക്കയെ ആശ്രയിച്ചു എന്നു ലോകരാജ്യങ്ങള്‍ പറയും. അതു ഭാവിയില്‍ ഇറാന് കൂടുതല്‍ ആത്മവിശ്വാസം നല്കുകയും ചെയ്യാം.വെസ്റ്റ്ബാങ്കില്‍ പാലസ്തീന്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് സൈനിക ബാരക്ക് ആക്കി ഇസ്രായേല്‍, ഇറാനിലെ ഖോണ്ടാബ് ഘനജല ഗവേഷണ കേന്ദ്രത്തിലെ റിയാക്ടര്‍ തകര്‍ത്തു
ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്
Summary: Clash enters second week, Iran won't budge, Israel miscalculates, weapons stockpile dwindles, and things will get messy if America doesn't intervene soon
COMMENTS