Farmers protest march paused till feb.29
ന്യൂഡല്‍ഹി: ദില്ലി ചലോ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തിവയ്ക്കുമെന്നറിയിച്ച് കര്‍ഷക സംഘടന. 29 വരെ പഞ്ചാബ് - ഹരിയാന അതിര്‍ത്തിയില്‍ തന്നെ തുടരാനും തുടര്‍ന്ന് യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ തീരുമാനിക്കാനുമാണ് തീരുമാനം.
അതുവരെ കാര്‍ഷിക വിഷയങ്ങളില്‍ സെമിനാറുകളും യോഗങ്ങളും മറ്റ് പ്രതിഷേധങ്ങളും തുടരാനും തീരുമാനമായി. ഇന്ന് മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിളകള്‍ക്ക് മിനിമം താങ്ങുവില, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകസംഘടനകള്‍ പ്രതിഷേധിക്കുന്നത്.
അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാന്‍ ഹരിയാന പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും വലിയതോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ പിന്‍വലിക്കുകയായിരുന്നു.
Keywords: Farmers protest, Feb.29, Police
COMMENTS