Iran says Israel has bombed missile launchers headed for Tehran and opened a safe air corridor to Iran, with Iran fighting alone with no one to help.
എന്‍ പ്രഭാകരന്‍
ദുബായ് : പടിഞ്ഞാറന്‍ ഇറാനില്‍ നിന്ന് ടെഹ്റാനിലേക്ക് സര്‍ഫസ് ടു എയര്‍ മിസൈല്‍ ലോഞ്ചറുകളുമായി പോയ ട്രക്കുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു. ട്രക്കുകള്‍ കൊണ്ടുപോകുന്നതായി ഇറാനില്‍ നിന്നു ഇസ്രായേലി ചാരസംഘടനയായ മൊസാദിനു വിവരം ലഭിച്ചു. പിന്നാലെ പാഞ്ഞെത്തിയ ഇസ്രായേലി പോര്‍ വിമാനങ്ങള്‍ ബോംബു വര്‍ഷിച്ച് മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ക്കുകയായിരുന്നു.
നിരവധി ട്രക്കുകളുടെ ഒരു നിരയാണ് തലസ്ഥാനത്തേയ്ക്കു പോയിരുന്നത്. അവയെല്ലാം തകര്‍ക്കപ്പെട്ടുവെന്നാണ് വിവരം. ഇതിനൊപ്പം ഇറാന്റെ മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളുടെ മുക്കാല്‍ പങ്കും തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെ പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ഐഡിഎഫ് ആക്രമണം നടത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആസ്ഥാനവും ആക്രമിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
![]() |
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രദേശത്തെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ ഐഡിഎഫ് ആക്രമിക്കുമെന്ന് അവിചയ് അദ്രായി നിവാസികളെ അറിയിച്ചു. ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പും അദ്ദേഹം പുറത്തുവിട്ടു.
മൂന്നാമത്തെ ജില്ല കിഴക്കന്‍ ടെഹ്റാനിലാണ്. നിരവധി സര്‍ക്കാര്‍ ഓഫീസുകളുള്ള സമ്പന്ന പ്രദേശവുമാണിവിടം. മൂന്നു ലക്ഷത്തോളമാണ് ഇവിടെ ജനസംഖ്യ. ഇതിനു പിന്നാലെ പടിഞ്ഞാറന്‍ ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
ഇസ്രായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പരിഭ്രാന്തരാകരുതെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ, ജനം ടെഹ്‌റാനില്‍ നിന്നു പലായനത്തിനു ശ്രമിക്കുകയാണ്. ഇന്ധനത്തിനായുള്ള ക്യൂ നഗരത്തില്‍ പലേടത്തും കാണാം. ഗതാഗതക്കുരുക്കും വ്യാപകമാണ്.
![]() |
ഡസന്‍ കണക്കിന് മിസൈല്‍ ലോഞ്ചറുകളും നിരവധി മിസൈലുകളും നശിപ്പിക്കുന്നതില്‍ വ്യോമസേന നേടിയ വിജയം നേടിയെന്നാണ് ഇറാന്‍ പറയുന്നത്. നൂറുകണക്കിനു വിക്ഷേപിണികളില്‍ നിന്നായിരുന്നു ഇറാന്‍ മിസൈല്‍ ആദ്യ ദിവസം തൊടുത്തത്. ഇതിന്റെ ഉറവിടം മനസ്സിലാക്കി ഇസ്രായേല്‍ അപ്പപ്പോള്‍ അവയ്ക്കു മേല്‍ ബോംബിട്ടു. ഇതോടെ, ഇറാന്റെ മിസൈല്‍ വിക്ഷേപണ ശേഷിയും വലിയൊരളവ് കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച പുലര്‍ച്ചെ, മധ്യ ഇറാനിലെ ഉപരിതല-ഭൂ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേലി സൈന്യം അറിയിച്ചു. തിരിച്ചടിയായി ഇറാന്‍ മധ്യ, വടക്കന്‍ ഇസ്രായേലില്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തി.
![]() |
ഇതിനിടെ, ഇറാനുമായുള്ള എല്ലാ അതിര്‍ത്തി ക്രോസിംഗുകളും പാകിസ്ഥാന്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. ചാഗി, വാഷുക്, പഞ്ച്ഗുര്‍, കേച്ച്, ഗ്വാദര്‍ എന്നീ അഞ്ച് ജില്ലകളിലെയും അതിര്‍ത്തി ക്രോസിംഗുകള്‍ അടച്ചതായി ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഖാദിര്‍ ബക്ഷ് പിര്‍ക്കാനി എഎഫ്പിയോട് പറഞ്ഞു. ഇറാനിലേക്ക് പാകിസ്ഥാനികള്‍ പോകുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തിടഞ്ഞിരിക്കുകയാണെന്നും എന്നാല്‍, അതിര്‍ത്തിയില്‍ വ്യാപാരത്തിന് നിരോധനമില്ലെന്നും പാക് അധികൃതര്‍ പറഞ്ഞു. ഇറാനില്‍ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങേണ്ട പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിലക്കില്ലെന്നും പാക് അധികൃതര്‍ പറയുന്നു.
![]() |
നിലവില്‍ യാതൊരു പ്രാദേശിക, അന്തര്‍ദേശീയ പിന്തുണയുമില്ലാതെയാണ് ഇറാന്‍ ഇസ്രയേലിനെതിരെ പോരാടുന്നത്. റഷ്യ സഹായിക്കുമെന്ന് ഇറാന്‍ കരുതിയിരുന്നു. എന്നാല്‍, ഇസ്രായേലിനെ പിണക്കേണ്ടെന്ന നിലപാടിലാണ് റഷ്യ. അമേരിക്കയുടെ കടുത്ത ഉപരോധങ്ങള്‍ ഉള്ളപ്പോള്‍ പോലും റഷ്യയോട് ഇസ്രായേല്‍ അനുഭാവം കാട്ടിയിരുന്നു.
റഷ്യ കൊടുത്തിരുന്ന വ്യോമ പ്രതിരോധ സംവിധാനം കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ തകര്‍ത്തിരുന്നു. അതു പുനഃസ്ഥാപിക്കുന്നതിലും റഷ്യ അലംഭാവം കാട്ടിയിരുന്നു. എന്നാല്‍, യുക്രൈനെ ആക്രമിക്കാനായി ഇറാന്‍ ഡ്രോണും മറ്റും റഷ്യയ്ക്കു കൊടുത്തിരുന്നുവെങ്കിലും അടിയന്തര ഘട്ടത്തില്‍ പ്രതീക്ഷിച്ച സഹായം റഷ്യയില്‍ നിന്ന് ഇറാന് കിട്ടിയില്ല.ഇറാനുള്ള പിന്തുണ റഷ്യ ''ശക്തമായ വാക്കുകളില്‍'' മാത്രമായി പരിമിതപ്പെടുത്തുകയും മധ്യസ്ഥനായി നില്‍ക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതും. സമാനമായ നിലപാടിലാണ് തുര്‍ക്കിയും ചൈനയും. രണ്ടു രാജ്യങ്ങളില്‍ നിന്നും ഇറാന്‍ സഹായം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുര്‍ക്കി ഇസ്രായേലിനെ ഭയക്കുന്നു. നല്ല ബന്ധം തകര്‍ക്കേണ്ടെന്നു കരുതിയാണ് ചൈന മിണ്ടാതെ നില്ക്കുന്നത്.
COMMENTS