How Iran will respond, the world is watching, and possible attacks on US bases in the Gulf. How will Iran respond to the US attack?
എന്‍ പ്രഭാകരന്‍
ദുബായ് : യുഎസ് ആക്രമണത്തോട് ഇറാന്‍ എങ്ങനെ പ്രതികരിക്കും? ലോകം മുഴുവന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇക്കാര്യമാണ്.
ടെഹ്റാനിലെ സെന്റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ അബാസ് അസ്ലാനിയുടെ അഭിപ്രായത്തില്‍, യുഎസ് ആക്രമണത്തെത്തുടര്‍ന്ന് ഇറാന് മൂന്ന് സാഹചര്യങ്ങള്‍ പിന്തുടരാനാണ് സാദ്ധ്യത.
ആണവ നിലയങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ വിലയിരുത്തിയ ശേഷം പരിമിതമായ പ്രതികരണമായിരിക്കാം ഒരു സാദ്ധ്യത.
ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് പുറമേ, ഇറാനുമായുള്ള യുദ്ധത്തിലേക്കുള്ള അമേരിക്കയുടെ നേരിട്ടുള്ള പ്രവേശനമാണിതെന്നു മറക്കരുതെന്ന് അദ്ദേഹം പറയുന്നു. അമേരിക്ക ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു ചിലപ്പോള്‍ ശത്രുവിനെ പേടിപ്പിക്കാനായി പറയുന്നതായും കണക്കാക്കാം.
'രണ്ടാമത്തെ സാഹചര്യം ഒരു സമ്പൂര്‍ണ്ണ യുദ്ധമാകാം. യുഎസ് താല്‍പ്പര്യങ്ങള്‍ക്കും ഇസ്രായേലികള്‍ക്കും എതിരായ വലിയൊരു ആക്രമണത്തിന് ഇറാന്‍ തുനിഞ്ഞേക്കാം. ഇസ്രായേലി ആണവ സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള വിശാലമായ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടാം.'
മൂന്നാമത്തെ സാദ്ധ്യത 'ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ വ്യാപാരവും ചരക്കുനീക്കവും തടഞ്ഞുകൊണ്ട് യുദ്ധത്തില്‍ ചേരാത്ത രാജ്യങ്ങള്‍ക്കുള്‍പ്പെടെ തിരിച്ചടി കൊടുക്കുകയാണ്. അത് മേഖലയിലെ ഊര്‍ജ്ജ സന്തുലിതാവസ്ഥയെ തകിടം മറിക്കും'.
പേര്‍ഷ്യന്‍ ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുകയും ലോകത്തിലെ എണ്ണ വിതരണത്തിന്റെ 30 ശതമാനം നടക്കുകയും ചെയ്യുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ആഗോള വിപണിയെ അസ്ഥിരപ്പെടുത്താന്‍ മറ്റ് കടല്‍ റൂട്ടുകളിലും ഇറാനു വേണമെങ്കില്‍ ആക്രമണം നടത്താം. അപ്പോള്‍ അതു ചിലപ്പോള്‍ ആഗോള യുദ്ധത്തിലേക്കു വഴിമാറാം.
ഇസ്രായേല്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ ഇറാനു കാര്യമായ നാശനഷ്ടമുണ്ട്. അവര്‍ക്ക് ഇപ്പോഴും തിരിച്ചടിക്കാന്‍ ശേഷി നല്കുന്നത് അവരുടെ പക്കലുള്ള മിസൈലുകളും ഡ്രോണുകളുമാണ്. അവ കൂട്ടമായി ഉപയോഗിച്ച് ഇസ്രായേലിനും അമേരിക്കയും ഭീഷണി ഉയര്‍ത്താന്‍ കഴിയും.
ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെയും ഗാസയിലെയും ഹമാസും യെമനിലെ ഹൂതികളുമാണ് ഇസ്രായേലിനും മറ്റും എതിരായി ഇറാന്‍ വളര്‍ത്തിക്കൊണ്ടുവന്ന ഗ്രൂപ്പുകള്‍. ഇവയുടെയെല്ലാം നേതാക്കളെ ഒന്നൊന്നായി വകവരുത്തിയും അവരുടെ ആയുധ, ആക്രമണ ശേഷി തകര്‍ത്തും ഇസ്രായേല്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് ഇറാനെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇറാന് ഇപ്പോഴും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിയുമെന്നത് സത്യവുമാണ്.
യുഎസിന് നികത്താനാവാത്ത നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുമെന്നും അത് മേഖലയില്‍ ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്കു വഴിതുറക്കുമെന്നും ഇറാന്‍ നേരത്തേ തന്നെ ഭീഷണി മുഴക്കിയിരുന്നു.
മേഖലയിലെ യുഎസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ നേരത്തോ ഭീഷണി മുഴക്കിയിരുന്നു. ബഹ്റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ കുറഞ്ഞത് 19 പ്രദേശങ്ങളില്‍ യുഎസ് സൈനിക താവളങ്ങളോ കേന്ദ്രങ്ങളോ ഉണ്ട്.
ഇറാന്റെ ഏറ്റവും വ്യക്തമായ ലക്ഷ്യങ്ങളിലൊന്ന് ബഹ്റൈനിലെ മിന സല്‍മാനിലുള്ള യുഎസ് നേവിയുടെ അഞ്ചാമത്തെ ഫ്‌ലീറ്റ് ആസ്ഥാനമാണെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ട്.
ഗള്‍ഫ് മേഖലയിലും പരിസരങ്ങളിലും അമേരിക്കയ്ക്ക് അഞ്ച് വ്യോമസേനാ വിഭാഗങ്ങളുണ്ട്. രണ്ടെണ്ണം കുവൈറ്റിലും ഒന്ന് വീതം യുഎഇയിലും സൗദി അറേബ്യയിലും. ഇവയില്‍ എ15, എ16 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണുകളുമുണ്ട്.
ഖത്തര്‍ ആസ്ഥാനമായുള്ള അഞ്ചാമത്തെ എയര്‍ഫോഴ്സ് എക്സ്പെഡിഷണറി വിഭാഗത്തിന് ആക്രമണ ശേഷിയില്ല. എന്നാല്‍ മേഖലയിലെ എയര്‍ഫോഴ്സ് യൂണിറ്റുകള്‍ക്ക് വിപുലമായ ഇന്റലിജന്‍സും ഇന്‍പുട്ടും എയര്‍ റീഫ്യൂലിംഗ് സൗകര്യവും നല്‍കുന്നു.
കഴിഞ്ഞ 18 മാസമായി വ്യോമ പ്രതിരോധ സൈറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ അമേരിക്ക അത്യദ്ധ്വാനത്തിലായിരുന്നു. അതിനര്‍ത്ഥം ഇറാനെ കൈകാര്യം ചെയ്യാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ്. കുവൈറ്റില്‍ പുതിയവ നിര്‍മ്മിക്കുകയും ഖത്തറില്‍ അധിക മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യന്‍ ഗള്‍ഫിലെ ബഹ്റൈനിലാണ് അമേരിക്കയുടെ ശക്തമായ അഞ്ചാമത്തെ കപ്പല്‍പ്പടയുടെ ആസ്ഥാനം. കാള്‍ വിന്‍സണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന് സ്വന്തമായി എയര്‍ വിംഗുകളും അകമ്പടി കപ്പലുകളുടെ ഒരു ശ്രേണിയുമുണ്ട്. അറബിക്കടലില്‍ യെമന്‍ തീരത്ത് ആഴത്തിലുള്ള ഉള്‍നാടന്‍ ലക്ഷ്യങ്ങളെ ആക്രമിക്കാനും കാള്‍ വിന്‍സണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന കഴിയും.
യുഎസിനെ സഹായിക്കുന്നതായി കരുതുന്ന സമീപ രാജ്യങ്ങളുടെ ആസ്തികളും ഇറാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇവിടങ്ങളില്‍ ആക്രമണമുണ്ടായാലും യുദ്ധം മുഴുവന്‍ മേഖലയിലേക്കും വ്യാപിക്കും.
യുഎസ് ആക്രമണത്തിനു ശേഷം പ്രാദേശിക യുദ്ധത്തിനു വലിയ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്സിറ്റിയിലെ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് ഫോറത്തിന്റെ ഡയറക്ടര്‍ ഷഹ്റാം അക്ബര്‍സാദെ പറയുന്നു.
മേഖലയില്‍ നിരവധി ഇറാനിയന്‍ സഖ്യകക്ഷികളും പ്രോക്‌സികളും ഉണ്ട്. ദുര്‍ബലരെങ്കിലും അവര്‍ ടെഹ്റാനില്‍ നിന്നുള്ള ആക്രമണ ഉത്തരവിനായി കാത്തിരിക്കില്ല. അവര്‍ ഈ മേഖലയിലെ യുഎസ് ആസ്തികള്‍ ആക്രമിക്കാന്‍ സ്വയം ശ്രമിച്ചേക്കാം,' അദ്ദേഹം പറഞ്ഞു.യെമനിലെ ഹുതി ഗ്രൂപ്പിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ ഹിസാം അല്‍ അസദ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. ''വാഷിംഗ്ടണ്‍ അതിന്റെ അനന്തരഫലങ്ങള്‍ വഹിക്കണം,'' എന്നാണ് ആ പോസ്റ്റ്. ഇതെല്ലാം വരാനിരിക്കുന്ന ഭീഷണികളാണ്.
ഇറാന്റെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ നിലയങ്ങളില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു
ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു, ആയുധ ശേഖരം കുറയുന്നു, അമേരിക്ക ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും
വെസ്റ്റ്ബാങ്കില്‍ പാലസ്തീന്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് സൈനിക ബാരക്ക് ആക്കി ഇസ്രായേല്‍, ഇറാനിലെ ഖോണ്ടാബ് ഘനജല ഗവേഷണ കേന്ദ്രത്തിലെ റിയാക്ടര്‍ തകര്‍ത്തു
ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്
Summary: How Iran will respond, the world is watching, and possible attacks on US bases in the Gulf. How will Iran respond to the US attack? This is what the whole world is talking about right now.
COMMENTS