After the US, Israel attacked the Fordow nuclear facility, aiming for the complete destruction of the facility, series of Israeli attacks across Iran
എന്‍ പ്രഭാകരന്‍
ദുബായ്: പ്രതീക്ഷിച്ചതുപോലെ, ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തെ ഇസ്രയേല്‍ വീണ്ടും ആക്രമിച്ചു. അമേരിക്ക നടത്തിയ ആക്രമണത്തില്‍ ആണവ കേന്ദ്രത്തിനു സമ്പൂര്‍ണ നാശമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്.
ഫോര്‍ദോയില്‍ വീണ്ടും ആക്രമണ സാദ്ധ്യതയുണ്ടെന്നു വൈഗന്യൂസ് നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇസ്രായേലി ഇന്റലിജന്‍സ് ശേഖരിച്ച രേഖകള്‍ പ്രകാരം ഫോര്‍ഡോയുടെ പ്രധാന ഹാളുകള്‍ ഉപരിതലത്തില്‍ നിന്ന് 80 മുതല്‍ 90 മീറ്റര്‍ വരെ താഴെയാണ്. ഇതിനെ മീറ്ററുകള്‍ കനത്തില്‍ റീ ഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റുകൊണ്ട് ബലപ്പെടുത്തിയിരിക്കുന്നു. ഇത്രയും ആഴത്തില്‍ കോണ്‍ക്രീറ്റ് തുളച്ചു ചെന്ന് ആക്രമിക്കാന്‍ അമേരിക്കയുടെ പക്കലുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ക്കു മാത്രമേ കഴിയൂ.
എന്നാല്‍, അതിവിശാലമായ പ്രദേശത്തു മലമടക്കുകള്‍ക്ക് അടിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ കേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ആക്രമണം എത്രമാത്രം വിജയകരമാണെന്നു സംശയമുണ്ട്. ആക്രമണ കാര്യം പറയുമ്പോള്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് ഫോര്‍ഡോ പൂര്‍ണമായി തകര്‍ന്നതായി ഉറപ്പില്ലെന്നു പറഞ്ഞിരുന്നു.
ഇതോടെയാണ്, ഇറാന്‍ ഫോര്‍ഡോ ഭാവിയില്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കിയെടുക്കുന്നത് ഒഴിവാക്കാനായി ഇസ്രായേല്‍ അവിടെ വീണ്ടും ആക്രമണം നത്തിയിരിക്കുന്നത്. ഫോര്‍ഡോ നിലയം സമ്പൂര്‍ണമായി നശിപ്പിച്ചില്ലെങ്കില്‍ അവിടം കേന്ദ്രീകരിച്ച് ഇറാന്‍ വീണ്ടും അണുബോംബ് ഉണ്ടാക്കുമെന്ന് ഇസ്രായേല്‍ ഭയക്കുന്നു.
തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് 96 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന ഫോര്‍ഡോയിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ക്വോം നഗരത്തിന് സമീപമുള്ള ഒരു പര്‍വതപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
![]() |
ഇന്നു നടത്തിയ ആക്രമണത്തില്‍ ഫോര്‍ഡോ ആണവ കേന്ദ്രത്തിലേക്കുള്ള പ്രവേശന വഴികള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു. ഫോര്‍ഡോ ആണവ കേന്ദ്രം ഇസ്രായേല്‍ ആക്രമിച്ചതായി ഇറാനിയന്‍ പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വിവിധ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടു ചെയ്തു.
ഇതിനൊപ്പം ഇറാന്റെ ആറ് വിമാനത്താവളങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഇറാനിലെ ആറ് വിമാനത്താവളങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഐഡിഎഫ് ആക്രമണം നടത്തിയതായി സൈന്യം അറിയിച്ചു.
ആക്രമണത്തില്‍ റണ്‍വേകള്‍, ഭൂഗര്‍ഭ ബങ്കറുകള്‍, ഇന്ധനം നിറയ്ക്കുന്ന വിമാനം, ഇറാന്‍ ഭരണകൂടത്തിന്റെ കീഴിലുള്ള എഫ്-14, എഫ്-5, എഎച്ച്-1 എന്നിവയുള്‍പ്പെടെയുള്ള യുദ്ധവിമാനങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
15-ലധികം ഇസ്രായേല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍ തകര്‍ക്കപ്പെട്ടു. പടിഞ്ഞാറന്‍ ഇറാനിലെ കെര്‍മാന്‍ഷാ പ്രദേശത്തെ ഉപരിതല-ഉപരിതല മിസൈല്‍ വിക്ഷേപണ കേന്ദ്രവും മിസൈല്‍ സംഭരണ കേന്ദ്രങ്ങളും തകര്‍ത്തുവെന്നും ഇസ്രായേല്‍ പറയുന്നു. ഇതിനിടെ, ഇസ്രായേലിന്റെ ഒരു ഡ്രോണ്‍ ഇറാന്‍ വെടിവച്ചിട്ടു.
ഇതിനിടെ, തിങ്കളാഴ്ച ടെഹ്റാനിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഇറാന്‍ ഭരണകൂടത്തിന്റെ സൈനിക കമാന്‍ഡ് സെന്ററുകള്‍ ലക്ഷ്യമാക്കി അമ്പതിലധികം യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തി. മിസൈല്‍, റഡാര്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍, ടെഹ്റാനിലെ മിസൈല്‍ സംഭരണ കേന്ദ്രങ്ങള്‍ എന്നിവ തകര്‍ക്കപ്പെട്ടുവെന്ന് ഐഡിഎഫ് സ്ഥിരീകരിച്ചു.
2023 നവംബര്‍ 24 ന് ഇറാനിലെ ടെഹ്റാനില്‍ നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ ബാസിജ് അര്‍ദ്ധസൈനിക സേനയിലെ അംഗങ്ങള്‍ പങ്കെടുക്കുന്നു
COMMENTS