കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഉറ്റചങ്ങാതിയും ബിസിനസ് പങ്കാളിയുമായ ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഉറ്റചങ്ങാതിയും ബിസിനസ് പങ്കാളിയുമായ സംവിധായകന്‍ നാദിര്‍ഷായെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന മംഗളം ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.
എഡിജിപി സന്ധ്യയെ മാറ്റി കേസ് ഐജി ദിനേന്ദ്ര കശ്യപിന് സ്വതന്ത്ര അന്വേഷണ ചുമതല നല്‍കി കൈമാറിയിട്ടുണ്ട്. കേസ് അന്വേഷിച്ചിരുന്ന കശ്യപിനെ നോക്കുകുത്തിയായിരുത്തി സന്ധ്യ കേസ് കൈപ്പിടിയിലാക്കിയെന്ന് മുന്‍ ഡിജിപി ടിപി സെന്‍ കുമാര്‍ ആരോപിക്കുകയും ഇതിനെതിരേ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.
നാദിര്‍ഷയെ കേസില്‍ സഹായിച്ച ഒരു റിട്ടയേഡ് എസ്പിയും നിരീക്ഷണത്തിലാണെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ ഒരു ഒത്തുതീര്‍പ്പും വേണ്ടെന്നും കര്‍ശനമായ അന്വേഷണവുമായി മുന്നോട്ടു പോകണമെന്നും പുതിയ ഡിജിപി നിര്‍ദ്ദേശിച്ചെന്നും നാദിര്‍ഷായെ വേണ്ടവിധം ചോദ്യം ചെയ്യാതിരുന്നതില്‍ ലോക്‌നാഥ് ബഹ്‌റ പൊട്ടിത്തെറിച്ചെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.
കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍
Filmmaker Nadir Shah has been reported to be taken into custody immediately for questioning after kidnapping of the actress. The case has been handed over to the IG Dinendra Kashyap.
Keywords: Nadirshah, Dileep, Kavya Madhavan, Dinendra Kashyap, B Sandhya
COMMENTS