കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്കു നീങ്ങിയത് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ മൊഴിമാറ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്കു നീങ്ങിയത് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ മൊഴിമാറ്റം.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ സുനിയെ കോടതിയില്‍ വളരെ നാടകീയമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നുള്പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും പൊലീസിന് അതിനെയെല്ലാം അതിജീവിക്കാനായത് പൊതുസമൂഹത്തില്‍ നിന്നുകിട്ടിയ പിന്തുണ കൊണ്ടുകൂടിയാണ്.
കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുമ്പോഴും പൊലീസ് തന്നെ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നു പറഞ്ഞപ്പോഴും പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമാണെന്ന സുനിയുടെ മൊഴിയില്‍ പിടിച്ചാണ് കേസ് പിന്നീട് മുന്നോട്ടുപോയത്.
'പ്രമുഖര്‍' പല തവണ മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇടം പിടിച്ചെങ്കിലും സുനിയില്‍ തന്നെ ഒതുങ്ങി കേസ് മുന്നോട്ടുപോയി. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിനിടെ വിവാദമാകുകയും ചെയ്തു.
പിന്നീട് കുറേനാള്‍ നടിയും പള്സറുമെല്ലാം വാര്‍ത്തകളില്‍ നിന്ന് പുറത്തായി. രണ്ടു മാസം മുമ്പ് പള്‍സര്‍ സുനി ഗൂഢാലോചന സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് കേസിന് വീണ്ടും ജീവന് വച്ചത്.
എന്നാല്‍, പലതവണ മൊഴി മാറ്റിയ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ പൊലീസ് അത്രകാര്യമാക്കിയില്ല. എന്നാല്‍, സുനിയുടെ മൊഴിക്കു ബലമേകുന്ന തെളിവുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ പൊലീസ് പൊലീസിനു മൊഴിയില്‍ കഴമ്പുണ്ടെന്നു തോന്നിത്തുടങ്ങി.
അതിനിടെയാണ് കേസിന്റെ ആദ്യ ഘട്ടം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും പേരു കേള്‍ക്കുന്ന ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്തത്.
മാത്രല്ല, പള്‍സര്‍ സുനിയുടെ കത്തില്‍ പരാമര്‍ശിക്കുന്ന ഷോപ്പെന്നു സംശയിക്കുന്ന കാവ്യ മാധവന്റെ കാക്കനാട്ടെ ബുട്ടീക്കും പൊലീസ് പരിശോധിച്ചു. അതിനിടെ ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലോക്കേഷനില്‍ സുനിയുടെ സാന്നിധ്യം സംബന്ധിച്ച തെളിവുകളും പുറത്തുവന്നു.
നടിയെ കാറില്‍ വച്ച് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതോടെ കേസ് അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

COMMENTS