അഭിനന്ദ് ന്യൂഡല്‍ഹി: ലോക് ഡൗണ്‍ നിമിത്തം ആരും നോക്കാനില്ലാതെ പ് ളാന്റ് അടച്ചിട്ടതാണ് വിശാഖപട്ടണത്ത് വന്‍ ദുരന്തത്തിനു വഴിവച്ച വിഷവാതക...
അഭിനന്ദ്
ന്യൂഡല്‍ഹി: ലോക് ഡൗണ്‍ നിമിത്തം ആരും നോക്കാനില്ലാതെ പ് ളാന്റ് അടച്ചിട്ടതാണ് വിശാഖപട്ടണത്ത് വന്‍ ദുരന്തത്തിനു വഴിവച്ച വിഷവാതക ചോര്‍ച്ചയ്ക്കു കാരണമെന്നു പ്രാഥമിക റിപ്പോര്‍ട്ട്.
മാര്‍ച്ച് അവസാനം മുതല്‍ ലോക് ഡൗണ്‍ കാരണം പ് ളാന്റ് അടഞ്ഞു കിടക്കുകയായിരുന്നു. 5,000 ടണ്‍ സംഭരണശേഷിയുള്ള ടാങ്കില്‍ നിന്നാണ് വാതകം ചോര്‍ന്നതെന്ന് വിശാഖപട്ടണം പൊലീസ് പറഞ്ഞു.
ടാങ്കിനുള്ളില്‍ രാസപ്രവര്‍ത്തനത്തനം സ്വയം നടക്കുകയും ടാങ്കുകള്‍ക്കുള്ളില്‍ ചൂട് ഉത്പാദിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് വാതകം ചോര്‍ന്നത്.
പുലര്‍ച്ചെ 3.30 നാണ് പൊലീസിനു അപായസന്ദേശമെത്തുന്നത്. പൊലീസ് സുരക്ഷമുന്‍കരുതല്ലില്ലാതെ പാഞ്ഞെത്തി. അവര്‍ക്കും ശ്വാസതടസ്സവും കാഴ്ച മങ്ങുകയും ചെയ്തു.
മുനിസിപ്പല്‍ അധികൃതര്‍ തൊട്ടടുത്തുള്ള ആളുകള്‍ക്കു സാദ്ധ്യമായ മുന്നറിയിപ്പു കൊടുത്തു. വീടിനുള്ളില്‍ തന്നെ തുടരാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. നനഞ്ഞ തുണികൊണ്ട് മുഖം മറയ്ക്കാനാണ് ആദ്യം ആളുകളോട് ആവശ്യപ്പെട്ടത്.
സ്‌കൂട്ടറിനടുത്ത് നില്‍ക്കുന്ന സ്ത്രീ നടപ്പാതയില്‍ പെട്ടെന്ന് വീഴുന്നതിന്റെയും മറ്റും വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഗ്യാസ് നിര്‍വീര്യമാക്കിയതായും എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായും വിശാഖപട്ടണം പൊലീസ് മേധാവി ആര്‍ കെ മീണ പറഞ്ഞു.
കളിപ്പാട്ടങ്ങളും ഉപകരണങ്ങളും നിര്‍മിക്കുന്നതിന് ആവശ്യമായ വൈവിധ്യമാര്‍ന്ന പ്ലാസ്റ്റിക്കും പോളിസ്‌റ്റൈറൈുനും നിര്‍മിക്കുന്നതാണ് പഌന്റ്. 1961 ല്‍ ഹിന്ദുസ്ഥാന്‍ പോളിമര്‍ എന്ന പേരില്‍ ആരംഭിച്ച ഈ കമ്പനി ദക്ഷിണ കൊറിയയുടെ എല്‍ജി സെം ഏറ്റെടുക്കുകയും 1997 ല്‍ എല്‍ജി പോളിമര്‍ ഇന്ത്യ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്യുകയായിരുന്നു.
വിശാഖപട്ടണത്ത് വ്യവസായ ശാലയിലെ വിഷവാതകം ചോര്‍ന്ന് എട്ടു മരണം, ആയിരത്തോളം പേര്‍ക്ക് വിഷബാധ
Keywords: LG Polymers India, Gas Leak, Vishakhapatnam
COMMENTS