Search

നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി, പരിശോധനയ്ക്ക് അയച്ചു, എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശംസ്വന്തം ലേഖകന്‍


കൊച്ചി: നടിയെ ഓടുന്ന കാറിലിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയതായുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കേസ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നതായി സൂചന നല്കുന്നു.

നടിയെ ശാരീരികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ ഫോണിനില്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ നല്കിയ നിര്‍ദ്ദോശം ഇതോടെ അവര്‍ക്കു തന്നെ വിനയായി മാറുകയാണ്.

കേസിലെ അതിപ്രധാന തെളിവായി ഇതു മാറുകയാണ്. ഇതോടെ, ക്വട്ടേഷന്‍ നല്കിയവര്‍ക്ക് വര്‍ഷങ്ങളുടെ തടവുശിക്ഷ വരെ ലഭിക്കാനും വഴി തെളിഞ്ഞിരിക്കുകയാണ്.

രണ്ടര മിനിറ്റുള്ളതാണ് കിട്ടിയിരിക്കുന്ന ദൃശ്യങ്ങള്‍. ഓടുന്ന കാറിലായതിനാല്‍ പലപ്പോഴും ദൃശ്യങ്ങള്‍ അവ്യക്തമായി ഇരുട്ടിലേക്കു പോകുന്നുണ്ട്. എന്നാല്‍ കാറിലെ സംഭാഷണങ്ങള്‍ ഇതിലുണ്ട്. ഇതിനിടെ തേങ്ങലും ഇടയ്ക്കിടെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇരുട്ടുകൂടി കടന്നുവരുന്നതുകൊണ്ടും ഓടുന്ന വാഹനത്തിലായതുകൊണ്ടുമാണ് ആധികാരികത ഉറപ്പിക്കാനായി വിശദപരിശോധന നടത്തുന്നത്.

ദൃശ്യത്തിലെ സംഭാഷണങ്ങളില്‍ പല പേരുകളും കടന്നുവരുന്നുണ്ട്. കേസില്‍ നിര്‍ണായകമായ പല തെളിവുകളും ഇതില്‍ നിന്നു കിട്ടുന്നുമുണ്ട്. ഇതാണ് പൊലീസിനു വഴിത്തിരിവുണ്ടാക്കാന്‍ സഹായകമായിരിക്കുന്നതും.

ഈ ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് കാക്കനാട്ട് നടി കാവ്യാ മാധവന്റെ സ്ഥാപനത്തിലും മറ്റൊരു നടിയുടെ താമസസ്ഥലത്തുമെല്ലാം പൊലീസ് പരിശോധന നടത്തിയത്. എവിടെനിന്നാണ് ഇതു കിട്ടിയതെന്ന് പൊലീസ് വെളിപ്പെടുത്തുന്നില്ല. എന്നാല്‍, പൊലീസിനെ സംബന്ധിച്ച് ഇതൊരു വലിയ നേട്ടമാവുകയും ചെയ്തു.

പീഡനശേഷം സുനിയുടെ കൂട്ടാളി കാക്കനാടിനടുത്ത് ഒരിടത്തെത്തി പീഡനം പകര്‍ത്തിയ ഫോണിന്റെ മമ്മറി കാര്‍ഡ് കൈമാറിയതായി കണ്ടെത്തിയിരുന്നു. പക്ഷേ, ചോദ്യം ചെയ്യലില്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്നും ഓടയിലെറിഞ്ഞെന്നുമൊക്കെ പരസ്പരവിരുദ്ധമായ മൊഴികളായിരുന്നു സുനി കൊടുത്തിരുന്നത്.

ഇനി ഇണങ്ങാത്ത ചുരുക്കും ചില കണ്ണികള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ അന്വേഷണം പൂര്‍ത്തിയായി. അതിനുള്ള നീക്കത്തിലാണ് പൊലീസ്.

നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെത്തിക്കാനാണ് ക്വട്ടേഷന്‍ കൊടുത്തവര്‍ നിര്‍ദ്ദേശിച്ചിരുന്നതെന്ന് പള്‍സര്‍ സുനി ജയിലില്‍ വച്ചു സഹതവുകാരോടു പറഞ്ഞിരുന്നു. നടി കരയാന്‍ പാടില്ലെന്നും പീഡിപ്പിക്കുമ്പോള്‍ ചിരിക്കുന്ന ദൃശ്യങ്ങള്‍ വേണം പകര്‍ത്താനെന്നും ക്വട്ടേഷന്‍ കൊടുത്തവര്‍ പറഞ്ഞിരുന്നെന്നും സുനി വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, കേസില്‍ ആവശ്യമെങ്കില്‍ നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു.

പ്രതിസ്ഥാനത്ത് ഏത് ഉന്നതര്‍ നിന്നാലും മുഖം നോക്കാതെ നടപടി എടുക്കാനാണ് ബഹ്‌റയുടെ നിര്‍ദ്ദേശം. അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനും മേല്‍നോട്ടം എഡിജിപി സന്ധ്യയ്ക്കുമായിരിക്കുമെന്നും ഡിജിപി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കശ്യപ് കൊച്ചിയിലെത്തിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം കേസില്‍ സുപ്രധാന വഴിത്തിരിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Actress, Kerala, Pulsar Suni, Dileep, Nadirshavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കിട്ടി, പരിശോധനയ്ക്ക് അയച്ചു, എത്ര ഉന്നതരായാലും മുഖം നോക്കാതെ നടപടിക്ക് ഡിജിപിയുടെ നിര്‍ദ്ദേശം