Search

അപ്രതീക്ഷിത വഴിത്തിരുവുകള്‍: പള്‍സര്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വന്ന ചിത്രങ്ങള്‍ പുറത്ത്, മാഡം വലയിലായതായി സൂചന, എന്തിനും ഡിജിപിയുടെ പച്ചക്കൊടി

Pulsar Suni

റോയ് പി തോമസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത വഴിത്തിരുവുകളുമായി സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നത്തെ ഏറ്റവും പ്രധാന സംഭവവികാസങ്ങള്‍, താന്‍ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലെന്ന് നടന്‍ ദിലീപ് പറഞ്ഞിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റില്‍ വന്ന ചിത്രം പുറത്തുവന്നതാണ്.

രണ്ടാമത്തെ പ്രധാന വിവരം, ആവശ്യമെന്നു വന്നാല്‍ ദിലീപിനെ അറസ്റ്റു ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് അനുമതി കൊടുത്തതാണ്.

മൂന്നാമത്തെ വിവരം, അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ കഥയില്‍ കയറിവന്ന മാഡം പ്രധാന വില്ലത്തിയായി മാറുന്നുവെന്നതാണ്. ഇതുവരെ മാഡത്തെക്കുറിച്ച് അധികം തിരക്കാതിരുന്ന പൊലീസ് ആ വഴിക്കു തിരിഞ്ഞതോടെ സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിരിക്കുകയാണ്.

നാലാമത്തെ വിവരം ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്, നടിയെ പീഡിപ്പിച്ച ശേഷം പകര്‍ത്തിയ നീലരംഗങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഉണ്ടോ എന്നു പരിശോധിക്കാനായിരുന്നു എന്നു പൊലീസ് അനൗദ്യോഗികമായി സ്ഥിരീകരിച്ചതാണ്.

Dileep With Pulsar Suni


ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനിലാണ് പള്‍സര്‍ സുനി എത്തിയത്. ഇതിന്റെ ചിത്രങ്ങളാണ് പൊലീസിനു കിട്ടിയിരിക്കുന്നത്.

2016 നവംബര്‍ 13ന് ഒരേ ടവറിനു കീഴില്‍ ദിലീപും പള്‍സര്‍ സുനിയും വന്നിരുന്നുവെന്നു പൊലീസ് നേരത്തേ തന്നെ ശാസ്ത്രീയമായി കണ്ടെത്തിയിരുന്നു. ഈ സമയം തൃശൂരിലെ ഒരു ഹെല്‍ത്ത് ക്ലബ്ബില്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണം നടക്കുകയായിരുന്നു.

ക്ലബ്ബിലെ ജീവനക്കാര്‍ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളിലാണ് പള്‍സര്‍ സുനി വന്നുപെട്ടത്. മറ്റൊരു പ്രധാന കാര്യം ആക്രമിക്കപ്പെട്ട നടി ഈ ഹെല്‍ത്ത് ക്ലബ്ബില്‍ പതിവായി വരുമായിരുന്നു. ക്ലബ്ബിലെ ജീവനക്കാരെ ആലുവ പൊലീസ് കഌബില്‍ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. ഇതോടെ, ദിലീപിന് പള്‍സറിനെ അറിയില്ലെന്ന വാദം ഭാഗികമായി പൊലീസ് പൊളിച്ചിരിക്കുകയാണ്.

ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള ചിത്രങ്ങളിലെ കാര്യങ്ങള്‍ ചേട്ടന് അറിയാമെന്ന് പള്‍സര്‍ സുനി ജയിലില്‍നിന്ന് അയച്ച കത്തില്‍ പറയുന്നുണ്ട്. ഇതാണ് പൊലീസിന് ഈ വഴിക്ക് അന്വേഷിക്കാന്‍ പ്രേരകമായത്. നടി ഈ കഌബില്‍ വരുമ്പോള്‍ അവിടെനിന്നു തട്ടിക്കൊണ്ടു പോകാനായിരുന്നോ പദ്ധതി എന്നാണ് ഇപ്പോള്‍ പൊലീസ് തിരയുന്നത്.

ആവശ്യമെന്നു തോന്നുന്ന പക്ഷം ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും ഡിജിപി ലോക്‌നാഥ് ബഹ്‌റ അന്വേഷണ സംഘത്തിന് അനുമതി നല്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സ്ഥാനമൊഴിയുന്ന വേളയില്‍ ഡിജിപി ടിപി സെന്‍ കുമാര്‍ പറഞ്ഞതും ലോക്‌നാഥ് ബഹ്‌റയ്ക്ക് ദിലീപിനോട് അടുപ്പമുണ്ടെന്ന് ില റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നതും നിഷ്പക്ഷ നിലപാടെടുക്കാന്‍ ഡിജിപിയെ പ്രേരിപ്പിക്കുന്നു.

ഈ വിഷയത്തില്‍ സര്‍ക്കാരിനു ചീത്തപ്പേരു കേള്‍ക്കാന്‍ വയ്യെന്നു മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ പ്രധാന ഭാരവാഹികളെല്ലാം ഇടതു സഹയാത്രികരായതിനാല്‍ ഇനി നാറിയവരെ ചുമന്ന് സര്‍ക്കാര്‍ നാറാനില്ലെന്ന് മുഖ്യമന്ത്രി കര്‍ശന നിലപാടെടുത്തിരിക്കുകയാണ്.


മാഡം പറഞ്ഞിട്ടാണ് നടിയെ പീഡിപ്പിച്ചതെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നതായി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയുന്നു. ആദ്യം ഇക്കാര്യം പൊലീസ് അവഗണിച്ചെങ്കിലും ഒടുവില്‍ സാഹചര്യത്തെളിവുകള്‍ മാഡത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

നടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡുമായി പള്‍സര്‍ സുനി കാക്കനാട്ടേയ്ക്കു പോയിരുന്നു. പോയ മേഖലയിലാണ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യ. ഇതിനെ തുടര്‍ന്നാണ് കാവ്യയുടെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. അവിടെനിന്ന് എന്തു വിവരമാണ് കിട്ടിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പിന്നീട് കാവ്യയുടെ വെണ്ണലയിലെ വീട്ടിലേക്കും അന്വേഷണ സംഘം രണ്ടു തവണ പോയിരുന്നു. പക്ഷേ, കാവ്യയുടെ അച്ഛനമ്മമാര്‍ വീടുപൂട്ടി പോയിരുന്നു. അതുകൊണ്ടു തന്നെ അന്വേഷണ സംഘത്തിന് വീട്ടില്‍ പരിശോധന നടത്താനായിട്ടില്ല. ഇപ്പോള്‍ പൊലീസ് ഈ വീടിനെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ എന്തെങ്കിലും തൊണ്ടി സാധാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണ് ഇവിടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യയുടെ അച്ഛനമ്മമാര്‍ വരുന്ന മുറയ്ക്ക് ഇവിടെയും പരിശോധന ഉണ്ടാവും.

പള്‍സര്‍ സുനി പറയുന്ന മാഡത്തെക്കുറിച്ചു പൊലീസിനു വിവരം കിട്ടിയെന്നാണ് അറിയുന്നത്. ഇനി ഇക്കാര്യം ഉറപ്പിക്കുന്നതിനുള്ള തെളിവുകളാണ് വേണ്ടത്. ഇതിനിടെ, ഒരു വീടിന്റെ മതില്‍ ചാടിക്കടന്ന് പള്‍സര്‍ സുനിയുടെ സഹായി രാത്രിയില്‍ പോയിരുന്നതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ഒരു നടിയുടെ താമസസ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ വഴിക്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ കേരളം ഞെട്ടുന്ന വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരുമെന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന.

അപ്രതീക്ഷിത വഴിത്തിരുവുകള്‍: പള്‍സര്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വന്ന ചിത്രങ്ങള്‍ പുറത്ത്, മാഡം വലയിലായതായി സൂചന, എന്തിനും ഡിജിപിയുടെ പച്ചക്കൊടി

The suspense thriller is progressing with the unexpected turnaround in the actress molesting  case.

Keywords:   DGP, Loknath Behra, Dilip, Madam,  Kavya Madhavan, Georgettans  Pooram, Thrissur,  Aluva Police Club,  TP Sen Kumar, Chief Minister, Kakkanadu, Vennala , Pulsar Sunivyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ അപ്രതീക്ഷിത വഴിത്തിരുവുകള്‍: പള്‍സര്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വന്ന ചിത്രങ്ങള്‍ പുറത്ത്, മാഡം വലയിലായതായി സൂചന, എന്തിനും ഡിജിപിയുടെ പച്ചക്കൊടി