Prime Minister Narendra Modi directly named the military operation against Pakistan as 'Operation Sindoor' in memory of the fading vermilion
അഭിനന്ദ്
ന്യൂഡല്‍ഹി: ഏപ്രില്‍ 22ലെ പഹല്‍ഗാം കൂട്ടക്കൊലയില്‍ വിധവകളാക്കപ്പെട്ടവരുടെ മാഞ്ഞുപോയ സിന്ദൂരത്തിന്റെ ഓര്‍മയ്ക്കായി പാകിസ്ഥാനെതിരായ സൈനിക നടപടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേര് നല്‍കുകയായിരുന്നു.
വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സീമന്ദകുങ്കുമത്തിന്റെ ഓര്‍മയ്ക്കായാണ് ഈ സൈനിക നടപടി സമര്‍പ്പിക്കുന്നത്. അവരുടെ ദുഃഖത്തിന്റെയും ഓര്‍മ്മയുടെയും ദൃഢനിശ്ചയത്തിന്റെയും ആഹ്വാനം തന്നെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയെക്കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഭീകരാക്രമണം ഇന്ത്യന്‍ പുരുഷന്മാരെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചതാണെന്നും മനപ്പൂര്‍വം വിധവകളെ സൃഷ്ടിക്കുകയും കുടുംബങ്ങളെ തകര്‍ക്കുകയുമായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യോഗങ്ങളില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു.
ഈ ഓപ്പറേഷന്‍ തന്നെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഏകോപനത്തിന്റെ അപൂര്‍വ പ്രകടനമായിരുന്നു. ഇന്ത്യന്‍ സൈന്യവും നാവികസേനയും വ്യോമസേനയും സംയുക്തമായി പാകിസ്ഥാനിലെയും പിഒകെയിലെയും ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഒന്നിലധികം മേഖലകളില്‍ ആക്രമണം നടത്തി.
'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന രഹസ്യനാമത്തില്‍ നടത്തിയ കൃത്യമായ വ്യോമാക്രമണത്തില്‍, നിരോധിത ഗ്രൂപ്പുകളായ ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ഒമ്പത് ഭീകര ഒളിത്താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചു. ഇതില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലുമാണ്.
ബഹവല്‍പൂരിലെ ജെയ്ഷിന്റെ മര്‍കസ് സുബ്ഹാന്‍ അല്ലാ, തെഹ്റ കലാനിലെ സര്‍ജല്‍ ക്യാമ്പ്, കോട്ലിയിലെ മര്‍കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്ന ബിലാല്‍ ക്യാമ്പ് എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. ലഷ്‌കറിന്റെ ശക്തികേന്ദ്രങ്ങളായ മുര്‍ദികെയിലെ മര്‍കസ് തയ്ബ, ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വവായ് നല്ല ക്യാമ്പ് എന്നിവയും തകര്‍ന്നു. കോട്ലിയിലെ മകാസ് റഹീല്‍ ഷാഹിദിലും സിയാല്‍കോട്ടിലെ മെഹ്മൂന ജോയയിലും ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു.
Summary: Prime Minister Narendra Modi directly named the military operation against Pakistan as 'Operation Sindoor' in memory of the fading vermilion of the widows of the Pahalgam massacre on April 22.
COMMENTS