കൊച്ചി: നടിയെ ആക്രമിച്ച കേസ് നീര്ണ്ണായക വഴിത്തിരിവിലേക്ക്. കേസില്‍ തിങ്കളാഴ്ച കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഇനിനായി...
കൊച്ചി: നടിയെ ആക്രമിച്ച കേസ് നീര്ണ്ണായക വഴിത്തിരിവിലേക്ക്. കേസില്‍ തിങ്കളാഴ്ച കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം. ഇനിനായി അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഐജി ദിനേന്ദ്ര കശ്യപിനോട് കൊച്ചിയില്‍ തങ്ങാന്‍ നിര്‍ദ്ദേശം ഡിജിപി നല്‍കിയിട്ടുണ്ട്.
ഡിജിപി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കു നീങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
കേസില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ ഏകോപിപ്പിക്കാന്‍ അന്വേഷണ സംഘത്തിനു സാധിച്ചതാണ് കൂടുതല്‍ നടപടികളിലേക്കു കടക്കാന്‍ പൊലീസിന് ആത്മവിശ്വാസം നല്‍കിയെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്കു നീങ്ങിയത് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ മൊഴിമാറ്റമാണ്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സുനിയെ കോടതിയില്‍ വളരെ നാടകീയമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണത്തിനു വേണ്ടി സ്വയം ചെയ്ത കുറ്റമാണെന്ന സുനിയുടെ മൊഴിയില്‍ പിടിച്ചാണ് കേസ് പിന്നീട് മുന്നോട്ടുപോയത്.
രണ്ടു മാസം മുമ്പ് പള്‍സര്‍ സുനി ഗൂഢാലോചന സംബന്ധിച്ച ആദ്യ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് കേസിന് വീണ്ടും ജീവന് വച്ചത്.
എന്നാല്‍, പലതവണ മൊഴി മാറ്റിയ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ പൊലീസ് അത്രകാര്യമാക്കിയില്ല. എന്നാല്‍, സുനിയുടെ മൊഴിക്കു ബലമേകുന്ന തെളിവുകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ പൊലീസ് പൊലീസിനു മൊഴിയില്‍ കഴമ്പുണ്ടെന്നു തോന്നിത്തുടങ്ങി.
അതിനിടെയാണ് കേസിന്റെ ആദ്യ ഘട്ടം മുതല്‍ ഒളിഞ്ഞും തെളിഞ്ഞും പേരു കേള്‍ക്കുന്ന ദിലീപിനെയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്തത്.
മാത്രല്ല, പള്‍സര്‍ സുനിയുടെ കത്തില്‍ പരാമര്‍ശിക്കുന്ന ഷോപ്പെന്നു സംശയിക്കുന്ന കാവ്യ മാധവന്റെ കാക്കനാട്ടെ ബുട്ടീക്കും പൊലീസ് പരിശോധിച്ചു. അതിനിടെ ദിലീപ് ചിത്രം ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലോക്കേഷനില്‍ സുനിയുടെ സാന്നിധ്യം സംബന്ധിച്ച തെളിവുകളും പുറത്തുവന്നു. നടിയെ കാറില്‍ വച്ച് പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് കേസ് വഴിത്തിരിവിലേക്കു എത്തിയത്.
Tags: Molestation, Case, Police, Arrest, DGP

കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍

COMMENTS