It is clear that the mock drill announced by India on Wednesday was also a ploy to mislead Pakistani forces and intelligence agencies
അഭിനന്ദ്
ന്യൂഡല്‍ഹി: ബുധനാഴ്ച ഇന്ത്യ നടത്തുമെന്നു പ്രഖ്യാപിച്ച മോക് ഡ്രില്‍ പാകിസ്ഥാനി സേനയേയും ഇന്റലിജന്‍സ് ഏജന്‍സികളെയും വഴിതെറ്റിക്കാനുള്ള തന്ത്രം കൂടിയായിരുന്നുവെന്നു വ്യക്തമായി.
മോക് ഡ്രില്ലിനു ശേഷം ഇന്ത്യ ആക്രമിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ കരുതിയിരുന്നത്. അതുവരെ സാവകാശമുണ്ടെന്ന് അവര്‍ കരുതിയിരുന്നു. അതിനിടെയാണ് ഓര്‍ക്കാപ്പുറത്ത് അടി കിട്ടിയത്. മോക് ഡ്രില്‍ കഴിയുമ്പോഴേക്കും നിരീക്ഷണവും പ്രതിരോധവും ശക്തമാക്കിയാല്‍ മതിയെന്നായിരുന്നു പാകിസ്ഥാന്‍ കണക്കുകൂട്ടിയത്. അതെല്ലാം പിഴച്ചിരിക്കുകയാണ്.
പറഞ്ഞിട്ടു തന്നെയാണ് ഇന്ത്യ അടി കൊടുത്തതും. പാകിസ്ഥാന്‍ ചെയ്തതുപോലെ പിന്നില്‍ നിന്നു കുത്തിയില്ല. 'ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍' എന്ന കുറിപ്പോടെ ഇന്ത്യന്‍ കരസേനടാങ്കുകളും തോക്കുകളും മിസൈല്‍ വാഹിനികളും തീപ്പുന്ന വീഡിയോ വെളുപ്പിന് 1.28ന് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
കരസേനാ എ.ഡി.ജി.പിയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ നിന്നായിരുന്നു ഈ പോസ്റ്റ്. ഇതു കഴിഞ്ഞ് 1.44ന് പാകിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ അരങ്ങേറുകയായിരുന്നു.
ഈ ഓപ്പറേഷന്‍ തന്നെ മൂന്ന് സൈനിക വിഭാഗങ്ങളുടെയും ഏകോപനത്തിന്റെ അപൂര്‍വ പ്രകടനമായിരുന്നു. ഇന്ത്യന്‍ സൈന്യവും നാവികസേനയും വ്യോമസേനയും സംയുക്തമായി പാകിസ്ഥാനിലെയും പിഒകെയിലെയും ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഒന്നിലധികം മേഖലകളില്‍ ആക്രമണം നടത്തി.
'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന രഹസ്യനാമത്തില്‍ നടത്തിയ കൃത്യമായ വ്യോമാക്രമണത്തില്‍, നിരോധിത ഗ്രൂപ്പുകളായ ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുടെ ഒമ്പത് ഭീകര ഒളിത്താവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചു. ഇതില്‍ നാലെണ്ണം പാകിസ്ഥാനിലും അഞ്ചെണ്ണം പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലുമാണ്.
ബഹവല്‍പൂരിലെ ജെയ്ഷിന്റെ മര്‍കസ് സുബ്ഹാന്‍ അല്ലാ, തെഹ്റ കലാനിലെ സര്‍ജല്‍ ക്യാമ്പ്, കോട്ലിയിലെ മര്‍കസ് അബ്ബാസ്, മുസാഫറാബാദിലെ സയ്യിദ്ന ബിലാല്‍ ക്യാമ്പ് എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍.
ലഷ്‌കറിന്റെ ശക്തികേന്ദ്രങ്ങളായ മുര്‍ദികെയിലെ മര്‍കസ് തയ്ബ, ബര്‍ണാലയിലെ മര്‍കസ് അഹ്ലെ ഹദീസ്, മുസാഫറാബാദിലെ ഷ്വവായ് നല്ല ക്യാമ്പ് എന്നിവയും തകര്‍ന്നു. കോട്ലിയിലെ മകാസ് റഹീല്‍ ഷാഹിദിലും സിയാല്‍കോട്ടിലെ മെഹ്മൂന ജോയയിലും ഹിസ്ബുള്‍ മുജാഹിദ്ദീന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നു.
Summary: It is clear that the mock drill announced by India on Wednesday was also a ploy to mislead Pakistani forces and intelligence agencies. Pakistan thought that India would attack after the mock drill. Until then, they thought there was a delay. In the meantime, they got the bow.
COMMENTS