റോയ് പി തോമസ് കൊച്ചി : മാനേജര്‍ അപ്പുണ്ണിയുടെ മൊഴി നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനു കുരുക്കായി മാറുന്നു. നടി ആക്രമിക്കപ്പെ...
റോയ് പി തോമസ്
കൊച്ചി : മാനേജര്‍ അപ്പുണ്ണിയുടെ മൊഴി നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിനു കുരുക്കായി മാറുന്നു.നടി ആക്രമിക്കപ്പെടുന്നതിനു മുന്‍പ് പള്‍സര്‍ സുനിയുടെ ഫോണില്‍ നിന്നു നാലു ഫോണുകളിലേക്ക് നിരന്തരം കോള്‍ പോയിരുന്നു. ആ ഫോണുകളില്‍ പലതില്‍ നിന്നും അപ്പുണ്ണിക്കു കോള്‍ വന്നു. ഉടന്‍ തന്നെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ഫോണില്‍ നിന്നു തിരിച്ചും വിളിച്ചിട്ടുണ്ട്.
ഇപ്പോള്‍ അപ്പുണ്ണി മൊഴി കൊടുത്തിരിക്കുന്നത് ആ വിളികളൊന്നും താനല്ല ചെയ്തതെന്നും കോളെല്ലാം അറ്റന്റ് ചെയ്തത് ദിലീപായിരുന്നു എന്നുമാണ്.
ഇതോടെ, ദിലീപിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു തെളിയിക്കാന്‍ പൊലീസിനു ഭാഗികമായി കഴിഞ്ഞിട്ടുണ്ട്. ഇതില്‍ അപ്പുണ്ണിയുടെ മൊഴിയാണ് നിര്‍ണായകമായിരിക്കുന്നത്.
നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതുവരെയാണ് ഈ ഫോണുകളില്‍ നിന്നെല്ലാം വിളി പോയിരിക്കുന്നത്. നിരന്തര വിളികളായിരുന്നു ഈ നമ്പറുകളിലേക്കു പോയത്. നടി ആക്രമിക്കപ്പെട്ടതോടെ ഈ നമ്പറുകളിലേക്കുള്ള വിളി നിലച്ചു എന്നതും പൊലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഇതിനിടെ, സുനിയുടെ ഫോണിലേക്കു കോള്‍ വന്ന ചില ഫാന്‍സി നമ്പറുകളും പൊലീസ് പരിശോധിച്ചു. അതിലൊരു നമ്പര്‍ സംവിധായകന് നാദിര്ഷായുടേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നാദിര്‍ഷായും സംഭവവുമായി ബന്ധിപ്പിക്കപ്പെടുകയാണ്.
ഈ സാഹചര്യത്തില്‍ ദിലീപിനെയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. എപ്പോഴാണ് വിളിപ്പിക്കപ്പെടുക എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ സംശയം ബാക്കിനില്‍ക്കുന്നത്.
ഇനി ഒരു വിളിപ്പിക്കലുണ്ടായാല്, ചോദ്യം ചെയ്യലിനൊടുവില്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്നു കണ്ടാല്‍ കാര്യങ്ങള്‍ അവിടെവച്ചുതന്നെ അറസ്റ്റിലേക്കു പോകുമെന്നും സൂചനയുണ്ട്.
ദിലീപിനു വേണ്ടി സര്‍ക്കാരിനോടു വക്കാലത്തു പറഞ്ഞിരുന്ന പലരും ഇപ്പോള്‍ മൗനത്തിലായതും നടനെ വിഷമിപ്പിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ ഒപ്പം നിന്ന പലരും പിന്‍വാങ്ങുകയാണ്. ഇതിനിടെ താരസംഘനടയായ അമ്മയ്ക്കെതിരേ രൂക്ഷവിമര്‍ശനം പല കോണുകളില്‍ നിന്നും വന്നതോടെ അവരും മൗനത്തിലാണ്.
കാവ്യാ മാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു, മാഡം ശ്യമാളാ മാധവനാണോ എന്നറിയാന്‍ കൂടിയാണ് ചോദ്യം ചെയ്യല്‍
Keywords: Roy P Thomas, Actor Dilee, conspiracy, Nadir Shah, Amma
COMMENTS