The reluctant US finally intervened in Iran. US warplanes bombed three of Iran's major nuclear power plants, including Fordow. Fordo, Natans and Isfah
എന്‍ പ്രഭാകരന്‍
ദുബായ് മടിച്ചു നിന്ന അമേരിക്ക ഒടുവില്‍ ഇറാനില്‍ ഇടപെട്ടു. ഫോര്‍ദോ ഉള്‍പ്പെടെ ഇറാനിലെ മൂന്ന് പ്രധാന ആണവ നിലയങ്ങളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ നിലയങ്ങളിലാണ് ബോംബിട്ടിരിക്കുന്നത്. നിലവില്‍ ആണവ വികിരണ ഭീഷണിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ യുഎസ് ബി-2 ബോംബറുകള്‍ ഉപയോഗിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പസഫിക് ദ്വീപായ ഗുവാമിലേക്ക് അമേരിക്ക ബി-2 ബോംബര്‍ വിമാനങ്ങള്‍ മാറ്റുന്നതായി ശനിയാഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭൂമിക്കടിയില്‍ ആഴത്തിലുള്ള ലക്ഷ്യങ്ങളെ നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന, യുഎസിന്റെ 30,000 പൗണ്ട് (ഏകദേശം 13,600 കിലോഗ്രാം) ജിബിയു57 മാസിവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍ വഹിക്കാന്‍ ബി2ന് കഴിയും.ഫോര്‍ഡോ ഉള്‍പ്പെടെയുള്ള ഇറാന്റെ ആണവ പദ്ധതിയെ ആക്രമിക്കാന്‍ ഉപയോഗിക്കാവുന്ന ഏക ആയുധവുമാണ് ജിബിയു57.
യുഎസ് സൈന്യം മൂന്ന് ഇറാനിയന്‍ ആണവ, സൈനിക സൈറ്റുകള്‍ ആക്രമിച്ചതിന് ശേഷം ഓവല്‍ ഓഫീസില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസാരിക്കുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സമീപം'ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ആക്രമണങ്ങള്‍ വന്‍ സൈനിക വിജയമായിരുന്നു,' അദ്ദേഹം ഓവല്‍ ഓഫീസില്‍ നിന്നു നടത്തിയ ടെലിവിഷനില്‍ സംപ്രേഷണത്തില്‍ പറഞ്ഞു.
ഇറാന്റെ ഭാവി സമാധാനമോ അല്ലെങ്കില്‍ ദുരന്തമോ ആയിരിക്കും. യുഎസ് സൈന്യത്തിന് ആക്രമിക്കാന്‍ സാധ്യതയുള്ള മറ്റ് നിരവധി ലക്ഷ്യങ്ങള്‍ ഇറാനിലുണ്ടെന്നും ട്രംപ് പറഞ്ഞു. 'സമാധാനം വേഗത്തില്‍ വന്നില്ലെങ്കില്‍, കൃത്യതയോടെയും വേഗതയോടെയും വൈദഗ്ധ്യത്തോടെയും ഞങ്ങള്‍ മറ്റ് ലക്ഷ്യങ്ങളെ പിന്തുടരും,' ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കി.
ഇസ്രായേല്‍ സൈന്യം 'ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍' ആരംഭിച്ച് ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെയും, ഉന്നത ജനറല്‍മാരെയും, ആണവ ശാസ്ത്രജ്ഞരെയും ആക്രമിച്ചതോടെയാണ് ഇസ്രായേല്‍ -ഇറാന്‍ യുദ്ധം ആരംഭിച്ചത്. ടെഹ്റാന്‍ ആണവായുധം വികസിപ്പിക്കുന്നതിന്റെ വക്കിലാണെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു.
വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇറാനിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കനുസരിച്ച് ഇറാനില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ച ശേഷം 600-ലധികം പേര്‍ കൊല്ലപ്പെട്ടു. 450 മിസൈലുകളും 1,000 ഡ്രോണുകളും പ്രയോഗിച്ച് ഇറാന്‍ തിരിച്ചടിച്ചതായും 24 പേരെങ്കിലും കൊല്ലപ്പെട്ടതായും ഇസ്രായേല്‍ അറിയിച്ചു.
![]() |
'അമേരിക്കയ്ക്കും ഇസ്രായേലിനും ലോകത്തിനും ഇതൊരു ചരിത്ര നിമിഷമാണ്. ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ ഇപ്പോള്‍ സമ്മതിക്കണം,' അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ യുഎസ് സൈന്യം ആക്രമിച്ചതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ചു. 'അഭിനന്ദനങ്ങള്‍, പ്രസിഡന്റ് ട്രംപ്. അമേരിക്കയുടെ അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടാനുള്ള നിങ്ങളുടെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കും,' വീഡിയോ പ്രസംഗത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.
'പ്രസിഡന്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്: 'ശക്തിയിലൂടെ സമാധാനം.' ആദ്യം ശക്തി വരുന്നു, പിന്നീട് സമാധാനം വരുന്നു. ഇന്ന് രാത്രി, ഡൊണാള്‍ഡ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവര്‍ത്തിച്ചു,' അദ്ദേഹം പറഞ്ഞു.
'ഓപ്പറേഷന്‍ റൈസിംഗ് ലയണില്‍ ഇസ്രായേല്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് രാത്രി ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ നടപടിയിലൂടെ തങ്ങള്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്നത് അമേരിക്ക ചെയ്തിരിക്കുന്നു. ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്തതാണ് അമേരിക്ക ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങളെയും ഇല്ലാതാക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രവര്‍ത്തിച്ചതായി ചരിത്രം രേഖപ്പെടുത്തും,' നെതന്യാഹു പറഞ്ഞു.
ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതിനു പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലി ജനയതെ അഭിസംബോധന ചെയ്യുന്നുഇറാന്റെ ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരവും മൂലമുള്ള 'അസ്തിത്വ ഭീഷണികള്‍' ഇല്ലാതാക്കാന്‍ 'ആവശ്യമുള്ളിടത്തോളം കാലം' ഇറാനിലെ ഇസ്രായേലി സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ബങ്കറില്‍ കഴിയുന്ന ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മൂന്ന് പിന്‍ഗാമികളുടെ പേരുകള്‍ നിര്‍ദ്ദേശിച്ചതായി വാര്‍ത്തയുണ്ട്. ഇസ്രായേലുമായുള്ള സംഘര്‍ഷം ആരംഭിച്ചതുമുതല്‍ അതീവ സുരക്ഷയുള്ള ബങ്കറില്‍ കഴിയുന്ന അലി ഖമേനി, താന്‍ കൊല്ലപ്പെട്ടാല്‍ തന്റെ സ്ഥാനത്തേക്ക് മൂന്ന് മുതിര്‍ന്ന പുരോഹിതന്മാരെ നാമനിര്‍ദ്ദേശം ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവരില്‍ ഒരാളാവും ഇറാന്റെ പരമോന്നത നേതാവ് പദവിയിലെത്തുക. ഖമേനിയുടെ മകന്‍ മൊജ്താബ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്നാണ് നേരത്തേയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. മൊജ്താബ ഉള്‍പ്പെടെ മറ്റു മക്കളെയും ഇസ്രയേല്‍ വധിക്കുമെന്ന ഭയം നിമിത്തം അവരെ നേതൃത്വത്തില്‍ നിന്നു മാറ്റിനുറുത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരം.ഖമേനി എവിടെയാണെന്നും അദ്ദേഹം ഒരു അനായാസ ലക്ഷ്യമാണെന്നും തത്കാലം കൊല്ലില്ലെന്നും യു എസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഖമേനി താമസിക്കുന്ന ബങ്കറിനു ചുറ്റുമുള്ള എല്ലാ ഇലക്ട്രോണിക് ആശയവിനിമയങ്ങളും ഒഴിവാക്കിയിരിക്കുകയാണ്.
ഇസ്രായേലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുന്നു, ആയുധ ശേഖരം കുറയുന്നു, അമേരിക്ക ഉടന്‍ ഇടപെട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കുഴയും
വെസ്റ്റ്ബാങ്കില്‍ പാലസ്തീന്‍ കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് സൈനിക ബാരക്ക് ആക്കി ഇസ്രായേല്‍, ഇറാനിലെ ഖോണ്ടാബ് ഘനജല ഗവേഷണ കേന്ദ്രത്തിലെ റിയാക്ടര്‍ തകര്‍ത്തു
ഇറാനിയന്‍ ഏകീകൃത കമാന്‍ഡ് മേധാവി മജര്‍ ജനറല്‍ അലി ഷാഡെമാനിയെ ഇസ്രായേല്‍ വധിച്ചു, നിയമിതനായത് രണ്ടു ദിവസം മുന്‍പ്, ഭയത്തിന്റെ മുള്‍മുനയില്‍ ഇറാനിയന്‍ നേതാക്കള്‍
ടെഹ്‌റാനിലേക്കു കൊണ്ടുപോയ മിസൈല്‍ ലോഞ്ചറുകള്‍ ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു, പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളത്തില്‍ ആക്രമണം, ഇറാനിലേക്ക് സുരക്ഷിത വ്യോമ ഇടനാഴി തുറന്നുവെന്ന് ഇസ്രായേല്‍, സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്കു പൊരുതി ഇറാന്
Summary: The reluctant US finally intervened in Iran. US warplanes bombed three of Iran's major nuclear power plants, including Fordow. Fordo, Natans and Isfahan nuclear power plants were bombed.
COMMENTS