Young lady arrested with hybrid ganga from Alappuzha
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും മക്കളും പിടിയില്‍. ചെന്നൈ സ്വദേശി തസ്ലിമ സുല്‍ത്താനയെയും മക്കളെയും മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്.
ഇവര്‍ക്കൊപ്പം മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുമായി ചേര്‍ന്ന് കഞ്ചാവ് വില്‍പ്പനയ്ക്കാണ് ഇവര്‍ ആലപ്പുഴയിലെത്തിയത്. തായ്‌ലന്‍ഡില്‍ നിന്നുമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.
അതേസമയം പ്രമുഖ സിനിമാ താരങ്ങളടക്കം തങ്ങളുടെ കസ്റ്റമേഴ്‌സാണ് ഇവര്‍ മൊഴി നല്‍കി. നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കെല്ലാം കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് മൊഴി.
Keywords: Alappuzha, Hybrid ganga, Arrest, Actors
COMMENTS