India has refuted Pakistan's Defense Minister Khawaja Asif's claim that Pakistan blew up an Indian Army brigade headquarters with evidence
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം പാകിസ്ഥാന് തകര്‍ത്തുവെന്ന പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ അവകാശവാദം ഇന്ത്യ തെളിവു സഹിതം തള്ളിക്കളഞ്ഞു.
ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ 'വസ്തുതാ പരിശോധന' അക്കൗണ്ട് വഴിയാണ് ഇക്കാര്യം തെറ്റാണെന്നു സ്ഥിരീകരിച്ചത്. ഇതിനായി പാകിസ്ഥാന് പുറത്തുവിട്ടത് മറ്റൊരു ചിത്രമാണെന്നും ഫാക്ട് ചെക് വ്യക്തമാക്കുന്നു.
ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം പാകിസ്ഥാന് തകര്‍ത്തുവെന്ന് പാക് സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലും വ്യാപകമായി പറയുന്നുണ്ട്. ഇതു തെറ്റാണെന്ന് പിഐബി ഫാക്റ്റ് ചെക്ക് അക്കൗണ്ട് പറയുന്നു. ഇന്ത്യന്‍ ബ്രിഗേഡ് ആസ്ഥാനം തകര്‍ത്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതിനെക്കുറിച്ചു പാകിസ്ഥാനില്‍ വൈറലായ വീഡിയോ ദൃശ്യങ്ങള്‍ 2024-ല്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടന്ന വിഭാഗീയ സംഘട്ടനങ്ങളുടേതാണെന്നു വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന സമീപകാല സംഭവവികാസങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തതാണ് വീഡിയോയും ചിത്രങ്ങളും.
സ്ഥിരീകരിക്കാത്ത വീഡിയോകളും സന്ദേശങ്ങളും ഫോര്‍വേഡ് ചെയ്യുന്നതില്‍ നിന്നും പങ്കിടുന്നതില്‍ നിന്നും, പ്രത്യേകിച്ച് ദേശീയ സുരക്ഷ ഉള്‍പ്പെടുന്ന സെന്‍സിറ്റീവ് സമയങ്ങളില്‍, പൗരന്മാരോട് അധികാരികള്‍ അഭ്യര്‍ത്ഥിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക സര്‍ക്കാര്‍ ചാനലുകളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കുറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനങ്ങളെങ്കിലും വെടിവച്ചിട്ടതായും നിരവധി ഇന്ത്യന്‍ സൈനികരെ തടവിലാക്കപ്പെട്ടതായും ഖവാജ ആസിഫ് അവകാശപ്പെട്ടു. എന്നാല്‍, ഇതുവരെ ഇതിന് ഒരു തെളിവും നല്കാന് പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
Summary: India has refuted Pakistan's Defense Minister Khawaja Asif's claim that Pakistan blew up an Indian Army brigade headquarters with evidence. The Press Information Bureau of India confirmed this to be false through a 'fact checking' account. Fact check also shows that another picture was released by Pakistan.
COMMENTS