വാഷിങ്ടന്‍ : ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണികളില്‍ ഉണര്‍വ്വ...
വാഷിങ്ടന്‍ : ഇന്ത്യ അടക്കം വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചതോടെ യുഎസ് ഓഹരി വിപണികളില്‍ ഉണര്‍വ്വ്. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ വിപണിയില്‍ തിരിച്ചുവരവാണുണ്ടാകുന്നത്. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങളുടെ ഇറക്കുമതി ചുങ്കം കുത്തനെ കൂട്ടിയത്. ഇതോടെ ലോക ഓഹരി വിപണി തകരാന്‍ തുടങ്ങുകയായിരുന്നു.
ട്രംപ് വ്യാപാരയുദ്ധം കടുപ്പിച്ചതോടെ അമേരിക്കന്‍ വിപണി 2020ലെ ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണ് നേരിട്ടത്. ഇതിനു പിന്നാലെയാണ് പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കാന്‍ ട്രംപ് മനസുമാറ്റിയത്.
പുതിയ പ്രഖ്യാപനത്തിനു പിന്നാലെ ഡൗ ജോണ്‍സ് 6.18 ശതമാനം ഉയര്‍ന്ന് 2300 പോയിന്റ് നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നാസ്ഡാക് 8.75 ശതമാനവും എസ് ആന്‍ഡ് പി 500 7.07 ശതമാനവും നേട്ടം കൈവരിച്ചു. അതേസമയം, യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ പ്രത്യാഘാതം ആഗോള വിപണിയിലും പ്രതിഫലിച്ചിരുന്നു. അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയര്‍ത്തിയ അമേരിക്കന്‍ നടപടി അമേരിക്കന്‍ വിപണിയില്‍ മാത്രമല്ല, ഏഷ്യന്‍-യൂറോപ്യന്‍ വിപണികളെയും തകര്‍ത്തിരുന്നു.
Key Words: Donald Trump, US Tariffs
COMMENTS