ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ പാകിസ്ഥാൻ അയച്ച ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. മൂന്നു പേർക്ക് പൊള്ളലേറ്റുവെന്ന...
ന്യൂഡൽഹി:
പഞ്ചാബിലെ ഫിറോസ്പൂരിൽ പാകിസ്ഥാൻ അയച്ച ഡ്രോൺ പതിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു.
മൂന്നു പേർക്ക് പൊള്ളലേറ്റുവെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു.
ക്കരും ചികിത്സയിലാണ്.
കച്ച് മുതൽ കശ്മീർ വരെ നിരവധി ഡ്രോണുകളാണ് പാകിസ്ഥാൻ അയച്ചത്. മിക്ക ഡ്രോണുകളും സൈന്യം നിർവീര്യമാക്കി," ഫിറോസ്പൂർ പോലീസ് ഓഫീസർ ഭൂപീന്ദർ സിംഗ് സിദ്ധു വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 20 നഗരങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായ രണ്ടാം ദിവസവും പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. അവന്തിപോരയിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണമുൾപ്പെടെയുള്ള ആക്രമണങ്ങൾ ഇന്ത്യ പരാജയപ്പെടുത്തി.
ജമ്മു കശ്മീരിലെ ജമ്മു, സാംബ, രജൗരി, പഞ്ചാബിലെ പത്താൻകോട്ട്, അമൃത്സർ, രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമർ, പൊഖ്‌റാൻ എന്നിവിടങ്ങളിലേക്ക് ഡ്രോണുകൾ വെടിവച്ചു. വടക്കൻ കശ്മീർ ജില്ലയിലെ കുപ്‌വാരയിലും സാംബ, പൂഞ്ച്, ഉറി, നൗഗാം ഹന്ദ്വാര സെക്ടറുകളിലും നിയന്ത്രണരേഖയിൽ കനത്ത പീരങ്കി വെടിവയ്പ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
COMMENTS