The trial court accepted the SFIO report in the CMRL Exalogic bribe case in which Chief Minister's daughter Veena Vijayan is accused. The court accept
മാസപ്പടി കേസ്: വിചാരണ കോടതി എസ്എഫ്ഐഒയുടെ കുറ്റപത്രം സ്വീകരിച്ചു, പ്രഥമദൃഷ്ട്യാ കുറ്റം നില്ക്കുമെന്നു നിരീക്ഷണം, വീണാ വിജയന്‍ പതിനൊന്നാം പ്രതി, സമന്‍സ് ഉടന്‍
സ്വന്തം ലേഖകന്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസിലെ എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കുന്നുണ്ടെന്നു കണ്ടാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്.
കേസില്‍ പ്രതികളായ വീണ ളള്‍പ്പെടെയുള്ളവര്‍ക്കു എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി ഇനി സ്വാഭാവിക നടപടിയെന്ന നിലയില്‍ സമന്‍സ് അയയ്ക്കുകയും പ്രതികള്‍ കോടതിക്ക് മുന്നില്‍ ഹാജരാകേണ്ടിയും വരും. അന്വേഷണ റിപ്പോര്‍ട്ടില്‍ സിഎംആര്‍എല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയാണ് ഒന്നാംപ്രതി. മുഖ്യമന്ത്രിയുടെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്.
ഇനി കേസ് നമ്പറിട്ട് പ്രതികള്‍ക്ക് കുറ്റപത്രം അയയ്ക്കും. ഈ ആഴ്ച തന്നെ ഈ നടപടി ഉണ്ടാകുമെന്നാണ് റിയുന്നത്. കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്ന കോടതി വിലയിരുത്തല്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പ്രതിസ്ഥാനത്തുള്ളവര്‍ക്കുമെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്. കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നു സ്ഥാപിക്കാന്‍ എസ് എഫ് ഐ ഒയ്ക്കും കോടതിയുടെ നിലപാട് ആശ്വാസമാവും.
ഈ കേസിലെ കുറ്റപത്രം വേണമെന്ന് നേരത്തേ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. കുറ്റപത്രത്തിന്റെ ഒരു പകര്‍പ്പ് ഇ ഡിക്കും ലഭിക്കും.
മാസപ്പടിക്കേസില്‍ എസ്എഫ്ഐഒ തുടര്‍നടപടികള്‍ക്ക് സ്റ്റേയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. തുടര്‍നടപടികള്‍ക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എങ്ങനെ റദ്ദാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചിരുന്നു.
നേരത്തേ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് ഡല്‍ഹി ഹൈക്കോടതി സിഎംആര്‍എലിന്റെ ഹര്‍ജികള്‍ മാറ്റി. ഈമാസം 21ന് പുതിയ ബെഞ്ച് വാദം കേള്‍ക്കും.
Summary: The trial court accepted the SFIO report in the CMRL Exalogic bribe case in which Chief Minister's daughter Veena Vijayan is accused. The court accepted the charge sheet seeing that prima facie the offense exists.
COMMENTS