കീവ്: ഉക്രൈനിൽ ഇന്ത്യൻ മരുന്ന് കമ്പനിയായ കുസും ഫാർ സ്യൂട്ടിക്കൽസിൻ്റെ വെയർഹൗസിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശനഷ്ടം. ആളപായമുള്ളതായി റ...
കീവ്: ഉക്രൈനിൽ ഇന്ത്യൻ മരുന്ന് കമ്പനിയായ കുസും ഫാർ സ്യൂട്ടിക്കൽസിൻ്റെ വെയർഹൗസിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശനഷ്ടം.
ആളപായമുള്ളതായി റിപ്പോർട്ടില്ല. ഉക്രൈനിൽ വൃദ്ധർക്കും കുട്ടികൾക്കും ഉള്ള മരുന്നുകൾ വിതരണം ചെയ്യുന്ന സുപ്രധാന സ്ഥാപനമാണ് കുസും ഫാർമസ്യൂട്ടിക്കൽസ്.
ഇന്ത്യൻ സ്ഥാപനത്തെ മനപ്പൂർവം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു റഷ്യ എന്ന് ഉക്രൈൻ ആരോപിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യയോ റഷ്യയോ പ്രതികരിച്ചിട്ടില്ല.
. മിസൈൽ ആക്രമണം ആയിരുന്നില്ല ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം മറ്റൊരു പ്രസ്താവനയിൽ പറയുന്നു.
റഷ്യയുടെ വൈദ്യുത നിലയങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ഉക്രൈൻ 5 ആക്രമണങ്ങൾ നടത്തിയിരുന്നുവെന്നും അതിന് തിരിച്ചടി നൽകുമെന്നും മോസ്കോ പറഞ്ഞതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് കുസും ഫാർമസ്യൂട്ടിക്കൽസ്.
COMMENTS