2024 film critics awards
തിരുവനന്തപുരം: 48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടൊവിനോ തോമസ് മികച്ച നടന്‍. നസ്രിയ നസീം, റിമ കല്ലിങ്കല്‍ മികച്ച നടിമാര്‍. ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം. അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി മികച്ച സംവിധായികയായി.
എ.ആര്‍.എം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രങ്ങളിലെ അഭിനയത്തിനാണ് ടൊവിനോ തോമസ് മികച്ച നടനായത്. സൂക്ഷ്മ ദര്‍ശിനി, ദ മിത്ത് ഓഫ് റിയാലിറ്റി എന്നീ ചിത്രങ്ങളിലൂടെ നസ്തിയ നസീമും റിമ കല്ലിങ്കലും മികച്ച നടിമാരുമായി.
ഭരതനാട്യത്തിലെ പ്രകടനത്തിലൂടെ സൈജു കുറുപ്പും ആനന്ദ് ശ്രീബാലയിലെ അഭിനയത്തിലൂടെ അര്‍ജുന്‍ അശോകനും മികച്ച സഹനടന്മാരായി.
Keywords: 2024 film critics awards, Tovino Thomas
COMMENTS