Man died after swallowing MDMA in Kozhikode today
കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് കയ്യിലെ എം.ഡി.എം.എ പൊതി വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷാനിദാണ് (28) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ പൊലീസിനെ കണ്ട് കയ്യിലെ പൊതി വിഴുങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കയ്യില്‍ 130 ഗ്രാം എം.ഡി.എം.എ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും പൊലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ വയറ്റില്‍ വെളുത്ത തരികളും രണ്ട് പ്ലാസ്റ്റിക് കവറുകളും എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വയറ്റിലെ പ്ലാസ്റ്റിക് അല്ലെങ്കില്‍ മയക്കുമരുന്നിന്റെ അമിത അളവോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: MDMA, Young man, Police, Died, Kozhikode
COMMENTS