കൊച്ചി : കേരളത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് കൂടുന്നു. ഉയരുന്ന യുവി തോത് കണക്കിലെടുത്ത് ദുരന്ത നിവാരണ വകുപ്പ് ജാഗ്...
കൊച്ചി : കേരളത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ള വികിരണ തോത് കൂടുന്നു. ഉയരുന്ന യുവി തോത് കണക്കിലെടുത്ത് ദുരന്ത നിവാരണ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യുവി സൂചികയില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ്. അതേസമയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 ഉം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ഉം ആണ്. എന്നാല്‍ എറണാകുളത്ത് രേഖപ്പെടുത്തിയിരിക്കുന്നത് 8 ആണ്.
കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടാണ്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈര്‍ഘ്യം കുറഞ്ഞ വികിരണമാണ് യുവി. ഇവ ശരീരത്തില്‍ വൈറ്റമിന്‍ ഡി നിര്‍മിക്കാന്‍ നല്ലതാണെങ്കിലും അധികമായാല്‍ മാരകമാണ്. യുവി ഇന്‍ഡക്‌സ് 5ന് മുകളിലേക്കു പോയാല്‍ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും ഉയര്‍ന്ന യുവി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവി സൂചിക 7നു മുകളിലെത്തിയാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്.
ഇന്ത്യയിലെ തന്നെ ഏറ്റവുമധികം യുവി വികിരണ ഭീഷണിയുള്ള സ്ഥലമാണ് കേരളം എന്നാണ് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Key Words: Ultraviolet Radiation, Red Alert, Palakkad, Malappuram
COMMENTS