വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ തിരിച്ചുകൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന...
വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസമായി കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ തിരിച്ചുകൊണ്ടുവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ഇപ്പോള്‍ നിറവേറ്റിയതായി ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയതിന് ശേഷം വൈറ്റ് ഹൗസ് പറഞ്ഞു.
ഒമ്പത് മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിനുശേഷം, സുനിതയെയും ബുച്ച് വില്‍മോറിനെയും മറ്റ് രണ്ട് യാത്രികരേയും വഹിച്ചുകൊണ്ടുള്ള ഒരു സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് ഇന്ന് പുലര്‍ച്ചെ 3.30ന് തിരിച്ചെത്തിയിരുന്നു.
'വാഗ്ദാനം ചെയ്തു, ആ വാഗ്ദാനം പാലിച്ചു: ഒമ്പത് മാസമായി ബഹിരാകാശത്ത് കുടുങ്ങിയ ബഹിരാകാശയാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞയെടുത്തു. ഇന്ന് അവര്‍ സുരക്ഷിതമായി അമേരിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങി' വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌കിനും കമ്പനിക്കും നാസയ്ക്കും നന്ദി പറഞ്ഞു.
Key Words: Sunita Williams, NASA, Donald Trump, Elon Musk
COMMENTS