പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വരുന്നു. പരമ്പരാഗത കേബിള്‍ അധിഷ്ഠിത ഇന്റര്‍...
പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ വരുന്നു.
പരമ്പരാഗത കേബിള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വിദൂരവും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ പ്രദേശങ്ങളില്‍ വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് ആക്സസ് വാഗ്ദാനം ചെയ്യുന്നതിനാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇന്ത്യയില്‍ എത്തുന്നത്. സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്പേസ് എക്സുമായി കരാര്‍ ഒപ്പിട്ടതായി എയര്‍ടെല്‍ സ്ഥിരീകരിച്ചു.
വിവിധ ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് നെറ്റ് വര്‍ക്ക് വഴി ഗ്രാമപ്രദേശങ്ങള്‍, സ്‌കൂളുകള്‍, ബിസിനസുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നത് പോലുള്ള വിവിധ സാധ്യതകള്‍ തേടുന്നതിനായാണ് എയര്‍ടെല്ലുമായി സഹകരിക്കാന്‍ സ്റ്റാര്‍ലിങ്ക് തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Key Words: Elon Musk, Satellite Internet, Starlink
COMMENTS