തൊടുപുഴ : മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിജെപി നേതാവ് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം നടത്തിയ ലൗ ജിഹാദ് പരാ...
തൊടുപുഴ : മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിജെപി നേതാവ് പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം നടത്തിയ ലൗ ജിഹാദ് പരാമര്‍ശത്തിന് കുരുക്ക്. പി സി ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി സി ജോര്‍ജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു.
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 ഓളം പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നാണ് പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളന പരിപാടിയില്‍ ജോര്‍ജ് പ്രസംഗിച്ചത്. ഇതില്‍ 41 പേരെ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും പി സി പറഞ്ഞു. യാഥാര്‍ത്ഥ്യവും സാഹചര്യവും മനസിലാക്കി രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസ്സിനു മുന്‍പ് വിവാഹം കഴിപ്പിച്ചയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ക്രിസ്ത്യാനി എന്തിനാണ് ഇരുപത്തിയഞ്ചും മുപ്പതും വയസുവരെ പെണ്‍കുട്ടികളെ കെട്ടിക്കാതെയിരിക്കുന്നത്. ഇന്നലെയും ഒരു കൊച്ച് പോയി. വയസ് 25. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാ പോയത്. 25 വയസ് വരെ ആ പെണ്‍കൊച്ചിനെ പിടിച്ചുവച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ. എന്താ ആ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നെ. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമാണത്. ഇത് പറയുമ്പോള്‍ എന്നോട് ക്ഷമിക്കണം. 22, 23 വയസാകുമ്പോള്‍ പെണ്‍കൊച്ചിനെ കെട്ടിച്ചുവിടണ്ടേ. മര്യാദ കാണിക്കണ്ടേ. 25 വയസായിരുന്നപ്പോള്‍ എനിക്ക് തോന്നിയല്ലോ പെണ്ണുങ്ങളെ കാണുമ്പോള്‍ സന്തോഷം. അപ്പോള്‍ പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നില്ലേ. ഇത് റിയാലിറ്റിയാണെന്നും പി സി. ജോര്‍ജ് പറഞ്ഞു.
COMMENTS