High court about Hema committee report based case
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നിര്‍ദ്ദേശവുമായി ഹൈക്കോടതി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി ഇവരെ പ്രത്യേക അന്വേഷണ സംഘം ബുദ്ധിമുട്ടിച്ചാല്‍ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. അന്വേഷണസംഘം ബുദ്ധിമുട്ടിക്കുന്നുയെന്ന് കോടതിയില്‍ പരാതി ലഭിച്ചിരുന്നു.
നോട്ടീസ് ലഭിച്ചവര്‍ക്ക് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കാമെന്ന് വ്യക്തമാക്കിയ കോടതി ഇവര്‍ ഹാജരായി താത്പര്യമില്ലെന്ന് അറിയിക്കണമെന്നും വ്യക്തമാക്കി. അതോടൊപ്പം നോട്ടീസിന് മറുപടി പ്രത്യേക അന്വേഷണസംഘത്തിന് നല്‍കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: High court, Hema committee report, Case
COMMENTS