കൊച്ചി: സ്വർഗ്ഗത്തിൽ പോകണമെന്നും യേശുവിനെ കാണമെന്നും എം എം ലോറൻസ് പറഞ്ഞതിന് തെളിവുമായി പെൺമക്കൾ. തൻ്റെ സംസ്കാര ചടങ്ങ് എങ്ങനെ വേണം എന്നതിനെക്...
കൊച്ചി: സ്വർഗ്ഗത്തിൽ പോകണമെന്നും യേശുവിനെ കാണമെന്നും എം എം ലോറൻസ് പറഞ്ഞതിന് തെളിവുമായി പെൺമക്കൾ. തൻ്റെ സംസ്കാര ചടങ്ങ് എങ്ങനെ വേണം എന്നതിനെക്കുറിച്ച് എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെൺമക്കൾ.
സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം, മകൾ സുജ പറയുന്നിടത്ത് തന്നെ അടക്കണം തുടങ്ങിയ കാര്യങ്ങളാണ് മക്കൾ കോടതിയിൽ സമർപ്പിച്ച വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ ലോറൻസിൻ്റെ മുഖം വ്യക്തമല്ല. 2022 ഫെബ്രുവരി 25 നാണ് വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്.
ഈ വീഡിയോ വീണ്ടെടുക്കാൻ കഴിഞ്ഞ പശ്ചാത്തലത്തിൽ പെൺമക്കൾ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. കുടുംബത്തിലെ സഹോദരങ്ങൾ തമ്മിലുള്ള അകൽച്ച പലരും മുതലെടുത്തുവെന്നും പെൺമക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
Key Words : M.M. Lawrence
COMMENTS