കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി പിടിയില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിനാണ് അറസ്റ്റിലായത്. 12കാരിയ...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ പോക്‌സോ കേസില്‍ യുവതി പിടിയില്‍. പുളിമ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്‌നേഹയെ അറസ്റ്റ് ചെയ്തത്.
അതിജീവിതയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി.
ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്‌നേഹ പ്രതിയായിരുന്നു.
Key Words: Sexual Assault, POCSO Case
COMMENTS