The city of Thiruvananthapuram literally turned into a Yagasala with the start of Atukal Pongala, which is attended by lakhs of devotees
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലസ്ഥാനത്ത് ഭക്തജന സഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു.
രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങി. കണ്ണകി ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം പരാമര്‍ശിക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ ആലപിച്ച്, തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ പകര്‍ന്നു. 10.15 നായിരുന്നു അടുപ്പുവെട്ട്. 1.15 നാണ് നിവേദ്യം.
ക്ലബുകളും റസിഡന്റ്‌സ് അസോസിയേഷനുകളും പൊങ്കലയര്‍പ്പണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെമ്പാടും അടുപ്പുകള്‍ നിരന്നിട്ടുണ്ട്. തിരുവനന്തപുരത്തെങ്ങും ഭക്തരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ദേവീദര്‍ശനത്തിനായി ആറ്റുകാല്‍ ക്ഷേത്രത്തില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിവരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണങ്ങള്‍ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പൊങ്കാല ദിവസം പ്രത്യേക പാസുള്ള പുരുഷന്മാര്‍ക്ക് മാത്രമാണ് ക്ഷേത്ര കോംപൗണ്ടിലേക്ക് പ്രവേശനാനുമതി. സ്ത്രീകളും കുട്ടികളും വിലപിടിപ്പുള്ള സാധനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു.
Key Words: Attukal Ponkala
COMMENTS