10th student brutally assaulted by schoolmates
കൊച്ചി: തൃപ്പൂണിത്തുറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താംക്ലാസ്‌കാരന്റെ മൂക്കിടിച്ച് തകര്‍ത്തു. ഈ മാസം മൂന്നിനാണ് സംഭവം.
ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ 5 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന വിദ്യാര്‍ത്ഥി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
സ്‌കൂളിലെ ശുചിമുറിയില്‍ വച്ചാണ് ആക്രമണം നടന്നത്. ആക്രമിച്ച 5 കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിലൊരാള്‍ പ്രായപൂര്‍ത്തിയായതാണ്. ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിയും പത്താം ക്ലാസ് കാരിയും തമ്മിലുള്ള പ്രണയ തകര്‍ച്ച പുറത്തുപറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Keywords: 10th student, Beat, Schoolmate, Police, Plus two students, Case
COMMENTS