അഭിനന്ദ് ന്യൂഡല്‍ഹി: 2025-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വ്യക്തമായ മേല്‍ക്കൈയുള്ളതായി മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന...
അഭിനന്ദ്
ന്യൂഡല്‍ഹി: 2025-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വ്യക്തമായ മേല്‍ക്കൈയുള്ളതായി മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. ഭരണ കക്ഷിയായ ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്തേയ്ക്കു പോകുമ്പോള്‍ കോണ്‍ഗ്രസിന് കിട്ടാന്‍ സാദ്ധ്യത ഒന്നോ രണ്ടോ സീറ്റ് മാത്രം. ഇതേസമയം, രണ്ട് എക്‌സിറ്റ് പോളുകള്‍ ആം ആദ്മിയുടെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നുമുണ്ട്.
ഡല്‍ഹി നിയമസഭയില്‍ 70 സീറ്റുകളാണുള്ളത്. ഭൂരിപക്ഷം 36 സീറ്റാണ്.
എന്‍ഡിടിവിയുടെ എക്സിറ്റ് പോള്‍ പ്രകാരം ബിജെപിക്ക് 41 സീറ്റുകളും എഎപിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിക്കാം. ഈ ഫലപ്രവചനം ശരിയായാല്‍ രണ്ട് പതിറ്റാണ്ടിനു ശേഷം രാജ്യ തലസ്ഥാനം ബിജെപി ഭരിക്കാന്‍ പോവുകയാണ്.
പോള്‍ ഡയറിയും (50), പീപ്പിള്‍സ് പള്‍സും (60) ഒഴികെ മറ്റെല്ലാവരും ബിജെപിക്ക് പരമാവധി 40 സീറ്റുകള്‍ പ്രവിക്കുന്നു.
ജെവിസി, ചാണക്യ സ്ട്രാറ്റജീസ്, പി-മാര്‍ക് എന്നിവ ബിജെപി കുറഞ്ഞത് 39 സീറ്റുകള്‍ വീതം നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേസമയം ഡിവി റിസര്‍ച്ച് ബിജെപിക്കു പ്രവചിക്കുന്നത് 36 സീറ്റാണ്.
എന്നാല്‍, വീ പ്രിസൈഡ് എക്‌സിറ്റ് പോള്‍ അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി 46 നും 52 നും ഇടയില്‍ സീറ്റുകള്‍ തൂത്തുവാരികൊണ്ട് മറ്റൊരു മികച്ച വിജയം നേടുമെന്നു പ്രവചിക്കുന്നു. മൈന്‍ഡ് ബ്രിങ്ക് പോള്‍ വിശ്വസിക്കുന്നത് എഎപിക്ക് 44 മുതല്‍ 49 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ്.
2015ല്‍ 67ഉം 2020ല്‍ 62ഉം സീറ്റിലായിരുന്നു ആം ആദ്മി വിജയിച്ചത്. 2015ലും 2020ലും തങ്ങള്‍ സമാനമായി എഴുതിത്തള്ളപ്പെട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ എഎപി തള്ളിക്കളഞ്ഞു.
''എക്സിറ്റ് പോളുകള്‍ എഎപിയെ തുണയ്ക്കുന്നില്ലെങ്കിലും ഡല്‍ഹിയിലെ ജനങ്ങള്‍ എഎപിയെ അനുകൂലിക്കുമെന്നും കെജ്രിവാള്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും എഎപി നേതാവ് സുശീല്‍ ഗുപ്ത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇതേസമയം, കെജ്രിവാളിന്റെ പാര്‍ട്ടി 32 നും 37 നും ഇടയിലും ബിജെപി 35 നും 40 നും ഇടയില്‍ സീറ്റുകള്‍ നേടുന്നത് തൂക്കുസഭയെ സൂചിപ്പിക്കുന്നുവെന്നും ചില വിശകലന വിദഗ്ദ്ധര്‍ പറയുന്നു.
ശ്രദ്ധേയമായത് കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമാണ്. പാര്‍ട്ടി മൂന്നില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
Key Words: Delhi, BJP, AAP
COMMENTS