തിരുവനന്തപുരം : വയനാട് പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതി...
തിരുവനന്തപുരം : വയനാട് പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതി തുടങ്ങിവയ്ക്കുന്നതിനാണ് ആദ്യ പരിഗണന എന്നും ധനമന്ത്രി പറഞ്ഞു.
വയനാടിന് വായ്പ തന്നിട്ട് ഒന്നരമാസം കൊണ്ടു ചെലവഴിക്കണമെന്ന് കേന്ദ്രം പറഞ്ഞതിന് എതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും എത്രയും പെട്ടെന്ന് കാര്യങ്ങള്‍ ചെയ്യാനുള്ള നീക്കത്തിലാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നുവെന്നും ധനവിനിയോഗ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
Key Words: Wayanad Rehabilitation, Finance Minister, Central Loan Utilization
COMMENTS