വാഷിങ്ടന്‍ : അധികാരത്തിലേറിയതുമുതല്‍ കടുത്ത തീരുമാനങ്ങളെടുത്ത് ഞെട്ടിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡറുകളെ പ്രതികൂലമായി...
വാഷിങ്ടന്‍ : അധികാരത്തിലേറിയതുമുതല്‍ കടുത്ത തീരുമാനങ്ങളെടുത്ത് ഞെട്ടിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രാന്‍സ്ജെന്‍ഡറുകളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനവുമായി മുന്നോട്ട്. ട്രാന്‍സ്ജെന്‍ഡര്‍ അത്ലീറ്റുകള്‍ വനിതാ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു.
''വനിതാ അത്ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങള്‍ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെണ്‍കുട്ടികളെയും തല്ലാനും പരുക്കേല്‍പ്പിക്കാനും വഞ്ചിക്കാനും ഞങ്ങള്‍ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും'' ട്രംപ് പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു.
COMMENTS