കൊച്ചി : ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ നല്‍കുന്ന എല്ലാ ലൈംഗിക...
കൊച്ചി : ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ നല്‍കുന്ന എല്ലാ ലൈംഗികാതിക്രമ പരാതികളും സത്യമാകണമെന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമ കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിര്‍ണായക പരാമര്‍ശം.
ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച് നിരപരാധികള്‍ക്കെതിരെ പരാതി നല്‍കുന്ന പ്രവണത ഇപ്പോഴുണ്ട്. വിശദമായ അന്വേഷണം അനിവാര്യമാണ്. വ്യാജ ലൈംഗികാതിക്രമ പരാതിയാണ് നല്‍കിയതെന്ന് ബോധ്യമായാല്‍ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാം.
പരാതി വ്യാജമാണെന്ന് ബോധ്യപ്പെട്ടാലും നടപടിയെടുക്കാന്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മടിക്കാറുണ്ട്. ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍ ശരിയാണെങ്കില്‍ അവരുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
Key Words : The High Court, Fake sexual Assault Complaint
COMMENTS