കാസര്‍കോട് : കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ, ഒടയംചാല്‍, ബളാല്‍, കൊട്ടോടി എ...
കാസര്‍കോട് : കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ, ഒടയംചാല്‍, ബളാല്‍, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും അനുഭവപ്പെട്ടു.
ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി എന്നിവിടങ്ങളില്‍ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരപ്പ, പാലംകല്ല് ഭാഗത്തും ഇത് അനുഭവപ്പെട്ടു. തടിയന്‍ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ പലരും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടി.
Key Words: Earthquake, Vellarikundu Taluk, Kasaragod
COMMENTS