P.C George in police custody
ഈരാറ്റുപേട്ട: മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോടതിയില്‍ കീഴടങ്ങിയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നു വൈകുന്നേരം ആറു മണി വരെയാണ് കോടതി പി.സിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇന്നു തന്നെ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ജാമ്യ വ്യവസ്ഥ ലംഘച്ചിട്ടും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Keywords: P.C George, Police, Custody, Court, Bail
COMMENTS