തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ കിരാത ഭരണത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിരല്‍ ചൂണ്ടി സമരവുമായി ശനിയാഴ്ച ക്ലിഫ് ഹൗ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ കിരാത ഭരണത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിരല്‍ ചൂണ്ടി സമരവുമായി ശനിയാഴ്ച ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി പറഞ്ഞു. കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം കെ മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക, അഴിമതി തടയുക, മദ്യനിര്‍മ്മാണ ശാലയ്ക്കുള്ള അനുമതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിരല്‍ചൂണ്ടി സമരം.
Key Words: Mahila Congress, Cliff House March
COMMENTS