ബെംഗളൂരു: ബന്നാര്‍ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം.ബഷീറിന്റെ മകന്‍ അര...
ബെംഗളൂരു: ബന്നാര്‍ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. നിലമ്പൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം.ബഷീറിന്റെ മകന്‍ അര്‍ഷ് പി. ബഷീര്‍ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ക്കു പരുക്കുണ്ട്. അര്‍ഷ് എംബിഎ വിദ്യാര്‍ഥിയാണ്. ഷാഹൂബ് ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. പരുക്കേറ്റവരും വിദ്യാര്‍ഥികളാണ്.
ഇന്നലെ രാത്രി 11 മണിയോടെ ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുടുംബങ്ങള്‍ക്കു വിട്ടുനല്‍കും.
Key Words: Car Accident, Bengaluru, Malayali Youth Died
COMMENTS