V.D Satheesan's mic turned off in niyamasabha today
തിരുവനന്തപുരം: സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ആദ്യ ഒന്‍പത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആരോപണം നിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. സ്പീക്കര്‍ സഭയിലെ ഓഡിയോ മ്യൂട്ട് ചെയ്തു. തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാര്‍ച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
എസ്.സി - എസ്.ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റില്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എപി അനില്‍കുമാര്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
സര്‍ക്കാരിന്റെ മുന്‍ഗണന ലിസ്റ്റില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലെന്നും ഇടതു സര്‍ക്കാര്‍ ദളിത് ആദിവാസി വിരുദ്ധ സര്‍ക്കാരാണെന്നും കുറ്റപ്പെടുത്തിയ അനില്‍കുമാര്‍, കിഫ്ബി ഫണ്ടു വഴിയുള്ള പദ്ധതികളിലും എസ്.സി - എസ്.ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമര്‍ശിച്ചു.
എന്നാല്‍ ഇതിനെതിരെ മന്ത്രിമാരായ കേളുവും കെ.എന്‍ ബാലഗോപാലും രംഗത്ത് വന്നു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ദളിത് വിഭാഗത്തെ ബാധിച്ചുവെന്ന് വിമര്‍ശിച്ചു. വര്‍ഷാവര്‍ഷം ഈ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിക്കേണ്ടതാണ്.
എന്നാല്‍ ഒരു മാറ്റവും ഇല്ലാതെയാണ് ബജറ്റ് വിഹിതം. ജനുവരി 22 നു ഇറക്കിയ ഉത്തരവില്‍ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് വ്യക്തമാക്കുന്നുണ്ട്. ജനുവരി 25 നു വീണ്ടും വെട്ടിക്കുറച്ച് ഉത്തരവിറക്കി. മുന്‍ഗണന പുതുക്കി എന്നാണ് സര്‍ക്കാര്‍ ന്യായീകരണം.
എസ്.സി - എസ്.ടി വിഭാഗത്തിന് ലൈഫ് മിഷന്‍ പദ്ധതിക്കായി നീക്കിവച്ച 140 കോടി രൂപയില്‍ ഒരു രൂപ പോലും ചിലവാക്കിയില്ല. ഹോസ്റ്റല്‍ ഫീസ് കൊടുക്കാന്‍ പോലും വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതോടെ സ്പീക്കര്‍ ഇടപെടുകയും സഭ കലുഷിതമാവുകയുമായിരുന്നു.
Keywords: V.D Satheesan, Opposition, Mic turned off, Protest
COMMENTS