ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5:36 നാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ...
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5:36 നാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ നോഡല്‍ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് ഭൂചലനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. വടക്കേ ഇന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ജനുവരി 23 ന്, ചൈനയിലെ സിന്‍ജിയാങ്ങില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായപ്പോള്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടിരുന്നു. ജനുവരി 11 ന് അഫ്ഗാനിസ്ഥാനില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷവും ഡല്‍ഹിയിലും എന്‍സിആറിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
key Words: Earthquake, New Delhi, North India
COMMENTS