ആലപ്പുഴ: പോക്‌സോ കേസില്‍ യൂട്യൂബര്‍ വി.ജെ മച്ചാന്‍ അറസ്റ്റില്‍. ഇയാളെക്കുറിച്ച് 16 കാരി നല്‍കിയ പരാതിയാണ് കുരുക്കായത്. ഗോവിന്ദ് വി.ജെ എന്നാണ...
ആലപ്പുഴ: പോക്‌സോ കേസില്‍ യൂട്യൂബര്‍ വി.ജെ മച്ചാന്‍ അറസ്റ്റില്‍. ഇയാളെക്കുറിച്ച് 16 കാരി നല്‍കിയ പരാതിയാണ് കുരുക്കായത്. ഗോവിന്ദ് വി.ജെ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത് വിജെ മച്ചാന്‍ എന്നാണ്.
ഇന്ന് രാവിലെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും കളമശ്ശേരി പൊലീസാണ് വി.ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്.
സോഷ്യല്‍മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും തുടര്‍ന്ന് തന്നെ ദുരുപയോഗം ചെയ്തുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പൊലീസ് ചേദ്യം ചെയ്തു വരികയാണ്.
Key Words: YouTuber VJ Machan, Arrested
COMMENTS