Actor Nirmal Benny passes away
കൊച്ചി: നടന്‍ നിര്‍മ്മല്‍ ബെന്നി (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.
കൊമേഡിയനായി കരിയര്‍ ആരംഭിച്ച നിര്‍മല്‍ ബെന്നി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലെ വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്.
സ്റ്റേജ് ഷോകളിലൂടെയും യൂ ട്യൂബ് വീഡിയോകളിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് നിര്‍മല്‍ ബെന്നി.
2012 ല്‍ പുറത്തിറങ്ങിയ നവാഗതര്‍ക്ക് സ്വാഗതമാണ് ആദ്യചിത്രം. തുടര്‍ന്ന് ആമേന്‍, ദൂരം, ടാ തടിയാ എന്നിങ്ങനെ അഞ്ചു സിനിമകളില്‍ അഭിനയിച്ചു.
Keywords: Nirmal Benny, Amen movie, Passes away
COMMENTS