K.S Chitra on her 61st birthday
തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. 1963 ജൂലായ് 27 ന് തിരുവനന്തപുരത്ത് കരമനയിലാണ് ചിത്ര ജനിച്ചത്.
1979ല്‍ അരവിന്ദന്റെ കുമ്മാട്ടി എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് ചിത്രയുടെ സിനിമാ രംഗത്തേക്കുള്ള തുടക്കം. തുടര്‍ന്ന് പതിനാലാം വയസ്സില്‍ അട്ടഹാസം എന്ന ചിത്രത്തിലൂടെ സിനിമാ പിന്നണിഗായികയായി.
തുടര്‍ന്നു പാടിയ `ഞാന്‍ ഏകനാണ്' എന്ന ചിത്രത്തിലെ പാട്ടുകള്‍ ചിത്രയുടെ പിന്നണി ഗാന ജീവിതത്തിലെ ആദ്യ സൂപ്പര്‍ഹിറ്റുകളായി. മലയാളത്തിനു പുറമെ മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചിത്ര കഴിവു തെളിയിച്ചു. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, മലയ്, ലാറ്റിന്‍, സിന്‍ഹളീസ് തുടങ്ങിയ വിദേശ ഭാഷകളിലും അവര്‍ തിളങ്ങി.
നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറു തവണ സ്വന്തമാക്കിയ ചിത്രയെ രാജ്യം 2005 ല്‍ പത്മശ്രീയും 2021 ല്‍ പത്മഭൂഷനും നല്‍കി ആദരിച്ചു.
ആലാപന മികവിനു പുറമെ പെരുമാറ്റത്തിലെ ലാളിത്യം ചിത്രയെ മറ്റേതൊരു ഗായികയില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. പിന്നണി ഗാനരംഗത്തിനു പുറമെ ടെലിവിഷന്‍ ഷോകളില്‍ വിധി കര്‍ത്താവായും ചിത്ര തിളങ്ങുകയാണിപ്പോള്‍.
Keywords: K.S Chitra, birthday, 61, Thiruvananthapuram
COMMENTS