Himachal high court issues notice to Kangana Ranaut
ഷിംല: നടിയും എം.പിയുമായ കങ്കണ റനൗട്ടിന്റെ വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയില്‍. തന്റെ നാമനിര്‍ദ്ദേശ പത്രിക കാരണം കൂടാതെ നിരസിക്കുകയായിരുന്നെന്നും അതിനാല്‍ മാണ്ഡി മണ്ഡലത്തിലെ കങ്കണ റനൗട്ടിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന ലായക് റാം നേഗിയാണ് ഹിമാചല്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതേതുടര്‍ന്ന് കോടതി കങ്കണയ്ക്ക് നോട്ടീസ് അയച്ചു. ഓഗസ്റ്റ് 21 നകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വനം വകുപ്പിലെ മുന്‍ ജീവനക്കാരിയായ നേഗി തനിക്ക് കുടിശിക ഒന്നുമില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ തനിക്ക് വൈദ്യുതി, ജലം, ടെലിഫോണ്‍ വകുപ്പുകളില്‍ കുടിശികയില്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഒരു ദിവസം അനുവദിച്ചതായും എന്നാല്‍ അവ സമര്‍പ്പിച്ചപ്പോള്‍ റിട്ടേണിങ് ഓഫീസര്‍ സ്വീകരിക്കാതെ തള്ളുകയായിരുന്നെന്നും പറയുന്നു. പത്രിക സ്വീകരിച്ചിരുന്നെങ്കില്‍ താന്‍ ജയിക്കുമായിരുന്നെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Keywords: Himachal high court, Kangana Ranaut, Notice, Loksabha election
COMMENTS