ന്യൂഡല്‍ഹി: പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. കിസാന്‍ മസ്ദൂര്‍ മ...
ന്യൂഡല്‍ഹി: പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും യുണൈറ്റഡ് കിസാന്‍ മോര്‍ച്ചയുമാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചത്.
ശംഖുവും ശംഭുവും ഉള്‍പ്പെടെയുള്ള ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ എത്താന്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ട്രാക്ടര്‍ മാര്‍ച്ചിനൊപ്പം പുതിയ ക്രിമിനല്‍ നിയമങ്ങളുടെ പകര്‍പ്പുകളും കത്തിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്.
ആഗസ്റ്റ് ഒന്നിന് മോദി സര്‍ക്കാരിന്റെ 'കോലം' കത്തിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈ സമയത്ത്, എംഎസ്പിയുടെ നിയമപരമായ ഗ്യാരണ്ടിക്കായി ജില്ലാ ആസ്ഥാനത്ത് പ്രകടനം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഗസ്റ്റ് 15ന് രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന തന്ത്രമാണ് കര്‍ഷകര്‍ ഒരുക്കിയിരിക്കുന്നത്. ഈ സമയത്ത് പുതിയ ക്രിമിനല്‍ നിയമത്തിന്റെ പകര്‍പ്പും കത്തിക്കും. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകരോട് ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്കായുള്ള ഭക്ഷ്യവസ്തുക്കളുമായി കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
COMMENTS