തിരുവനന്തപുരം: കേരളത്തില്‍ കാലാവര്‍ഷം ഏറിയും കുറഞ്ഞും നില്ക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതല്‍ സംസ്ഥാനത്തെ ചില ജില്ലകള്‍ക്ക് മഞ്ഞ ...
തിരുവനന്തപുരം: കേരളത്തില്‍ കാലാവര്‍ഷം ഏറിയും കുറഞ്ഞും നില്ക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതല്‍ സംസ്ഥാനത്തെ ചില ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകള്‍ക്ക് മഞ്ഞ അലേര്‍ട്ട് മറ്റുചില ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഞ്ഞ അലര്‍ട്ട്
30-06-2024: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
01-07-2024: കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Key Words: Rain, Alert,
COMMENTS